ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പിന് തുടക്കമായി
എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹൃദ്രോഗമുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്.

ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പിന് തുടക്കമായി. എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹൃദ്രോഗമുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്. അതേസമയം കുത്തിവെപ്പ് എടുത്തവര്‍ക്കും നിലവിലുള്ള കോവിഡ് മുന്‍കരുതല്‍ നിബന്ധനകള്‍ ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മുതലാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായത്. അല്‍ വജ്ബ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി മുന്‍ ഡയറക്ടര്‍ ഡോ.അബ്ദുള്ള അല്‍ ഖുബൈസിയാണ് ആദ്യ വാക്സിന് സ്വീകരിച്ചത്. മൊത്തം ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹൃദ്രോഗമുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അതത് മേഖലകളിലെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും ഫോണ്‍ മെസേജ് വഴി അപ്പോയിന്മെന്റ് ലഭിക്കും.
കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നിമിഷമാണിതെന്നും ഏറെ പ്രതീക്ഷയോടെയാണ് കുത്തിവെപ്പ് കാമ്പയിനെ നോക്കിക്കാണുന്നതെന്നും ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.