കോവിഡില്‍ പരുങ്ങിയ ഖത്തര്‍ സാമ്പത്തിക മേഖല വൈകാതെ ഉണര്‍വ് കൈവരിക്കും; ഐ.എം.എഫ്
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ഭരണകൂടം നടപ്പാക്കിയ പദ്ധതികള്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണായകമായെന്നും ഐ.എം.എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ തിരിച്ചടി നേരിട്ട ഖത്തര്‍ സാമ്പത്തിക മേഖല അടുത്ത വര്‍ഷത്തോടെ ഉണര്‍വ് കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്). കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ഭരണകൂടം നടപ്പാക്കിയ പദ്ധതികള്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണായകമായെന്നും ഐ.എം.എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖത്തര്‍ സാമ്പത്തിക പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐ.എം.എഫ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ തിരിച്ചടി നേരിട്ട ഖത്തര്‍ സമ്പദ് രംഗം വരും വര്‍ഷത്തോടെ തിരിച്ചുവരും.ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഖത്തര്‍ 2.7 ശതമാനത്തിന്റെ അധിക വളര്‍ച്ച കൈവരിക്കും. കമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് പുതിയ വര്‍ഷത്തേക്കായി തയ്യാറാക്കിയിട്ടുള്ളതെങ്കിലും ചിലവുകള്‍ കുറയ്ക്കാനുള്ള തീരുമാനം വിടവുകള്‍ നികത്തും.
More to watch...