LiveTV

Live

Qatar

ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ കേമ്പ് വരുന്ന 27 ന് ഏഷ്യന്‍ ടൌണില്‍

വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ 12 വരെ ആംഫി തിയറ്റര്‍ പരിസരത്താണ് കേമ്പ്

ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ കേമ്പ് വരുന്ന 27 ന് ഏഷ്യന്‍ ടൌണില്‍

ഖത്തറിലെ ഏഷ്യന്‍ ടൌണില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ കാമ്പ് സംഘടിപ്പിക്കുന്നു.

നവംബര്‍ 27 വെള്ളിയാഴ്ച്ച ഏഷ്യന്‍ ടൌണിലെ ആംഫി തിയറ്റര്‍ ടിക്കറ്റ് കൌണ്ടര്‍ ഗേറ്റ് നമ്പര്‍ 8 ഗ്രാന്‍റ് മാള്‍ ഭാഗത്താണ് കേമ്പ് നടക്കുക.

രാവിലെ പത്ത് മുതല്‍ 12 വരെയായിരിക്കും കേമ്പ് നടക്കുക. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കല്‍ തുടങ്ങി അനുബന്ധ സഹായങ്ങള്‍ രാവിലെ എട്ട് മുതല്‍ തന്നെ ലഭ്യമാകും.

കോവിഡ് സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചായിരിക്കും കേമ്പില്‍ തൊഴിലാളികളെ പ്രവേശിപ്പിക്കുകയെന്നും എംബസി അധികൃതര്‍ അറിയിച്ചു