LiveTV

Live

Qatar

ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളുള്‍പ്പെടെ ഫീസ് കുറക്കുന്നത് പരിഗണനയിലില്ലെന്ന് ഉന്നതവിദ്യാഭ്യാസ പ്രതിനിധി

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാത്രമേ അത്തരം തീരുമാനങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി

ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളുള്‍പ്പെടെ ഫീസ് കുറക്കുന്നത് പരിഗണനയിലില്ലെന്ന് ഉന്നതവിദ്യാഭ്യാസ പ്രതിനിധി

ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളുള്‍പ്പെടെയുള്ള സ്വകാര്യ സ്കൂളുകളില്‍ ഫീസ് കുറയ്ക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ഉന്നത വിദ്യാഭ്യാസ പ്രതിനിധി അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാത്രമേ അത്തരം തീരുമാനങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ചേമ്പര്‍ വൈസ് ചെയര്‍മാനും വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറക്കണമെന്ന ആവശ്യം നിരവധി വര്‍ഷങ്ങളായി ഉയരുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത ഇല്ല. മാനേജ്മെന്‍റുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സ്കൂള്‍ നടത്തിപ്പിനായി ഇപ്പോഴത്തെ സാഹചര്യത്തില്‍ വരുന്നത്. സ്വകാര്യ സ്കൂള്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. നിരവധി സ്വകാര്യ നിക്ഷേപകര്‍ ഇതിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

കൂടുതല്‍ നിക്ഷേപങ്ങളുണ്ടാവുകയും വിദ്യാഭ്യാസ നിലവാരം കൂടുകയും അതുവഴി സ്കൂളുകള്‍ക്കിടയിലെ മത്സരക്ഷമത വര്‍ധിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഫീസ് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് വലിയ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ഭരണകൂടത്തിന് പദ്ധതിയുണ്ടെന്നും തവാര്‍ അല്‍ കുവാരി അറിയിച്ചു.