LiveTV

Live

Qatar

ഖത്തറിൽ തൊഴിലാളികൾക്ക് നിർബന്ധിത മിനിമം ശമ്പളം, ജോലി മാറുന്നതിന് ഇനി എന്‍.ഒ.സി ആവശ്യമില്ല

സർക്കാർ, സ്വകാര്യ മേഖലയിലും ഗാർഹിക തൊഴിലാളികൾക്കും നിയമം ബാധകമാണ്

ഖത്തറിൽ തൊഴിലാളികൾക്ക് നിർബന്ധിത മിനിമം ശമ്പളം, 
ജോലി മാറുന്നതിന് ഇനി എന്‍.ഒ.സി ആവശ്യമില്ല

ഖത്തറിൽ തൊഴിലാളികൾക്ക് നിർബന്ധിത മിനിമം ശമ്പളം നിശ്ചയിച്ച് അമീർ ഉത്തരവ് ഇറക്കി. ഭക്ഷണം, താമസം സൗജന്യമെങ്കിൽ 1000 റിയാൽ മിനിമം ശമ്പളമായി തൊഴിലാളിക്ക് നൽകണം. ഭക്ഷണവും താമസവും ഉൾപ്പെടെയാണെങ്കിൽ 1800 റിയാൽ മിനിമം ശമ്പളമായി നൽകണം.

സർക്കാർ, സ്വകാര്യ മേഖലയിലും ഗാർഹിക തൊഴിലാളികൾക്കും നിയമം  ബാധകമാണ്. തൊഴിലാളിക്ക് നിലവിലുള്ള തൊഴിൽ മാറി പുതിയത് തിരഞ്ഞെടുക്കാൻ എന്‍.ഒ.സിയുടെ ആവശ്യമില്ലെന്നും അമീറിന്റെ ഉത്തരവിലുണ്ട്.