LiveTV

Live

Qatar

ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയെ സന്ദര്‍ശിച്ചു

അംബാസിഡര്‍ പദവി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി അധികാരപത്രം കൈമാറി

ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയെ സന്ദര്‍ശിച്ചു

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ ഔദ്യോഗികമായി ചുമതലയേറ്റു. ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹം ഖത്തര്‍ വിദേശകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയെ സന്ദര്‍ശിച്ച് അധികാരപത്രം കൈമാറി. പുതിയ ദൌത്യം ഏറ്റെടുത്ത ദീപക് മിത്തലിന് വിദേശകാര്യമന്ത്രി ആശംസകള്‍ നേര്‍ന്നു. വിവിധ തലങ്ങളില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കരുത്തുറ്റതാക്കാന്‍ ഖത്തറിന്‍റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഉറപ്പ് നല്‍കി.

1998 IFS ബാച്ചുകാരനായ ഡോ. ദീപക് മിത്തല്‍ വിദേശകാര്യമന്ത്രാലയത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നി രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരുന്നതിനിടെയാണ് പുതിയ ചുമതല ലഭിച്ചത്. സേവനകാലാവധി പൂര‍്ത്തിയാക്കി മടങ്ങിയ മുന്‍ അംബാസിഡര്‍ പി കുമരന്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാകും.