LiveTV

Live

Qatar

വന്ദേഭാരത് മിഷന്‍; ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 52 സര്‍വീസുകള്‍ കൂടി

22 സര്‍വീസുകള്‍ കേരളത്തിലേക്ക്

വന്ദേഭാരത് മിഷന്‍;  ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 52 സര്‍വീസുകള്‍ കൂടി

ഖത്തറില്‍ നിന്നും ഈ മാസം പതിനഞ്ച് മുതല്‍ 31 വരെ ഇന്ത്യയിലേക്കുള്ള വന്ദേഭാരത് മിഷന്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മൊത്തം 52 സര്‍വീസുകളാണ് ദോഹയില് നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഈ ഘട്ടത്തിലുള്ളത്. ഇതില്‍ 36 സര്‍വീസുകള്‍ ഇന്‍ഡിഗോയും 16 എണ്ണം എയര്‍ഇന്ത്യാ എക്സ്പ്രസ്സുമാണ് നടത്തുന്നത്. ഏറ്റവും കൂടുതല്‍ സര്‍വീസുകളുള്ളത് കേരളത്തിലേക്കാണ്. 22 എണ്ണം ഇതില്‍ 14 സര്‍വീസുകള്‍ ഇന്‍ഡിഗോയും എട്ടെണ്ണം എയര്‍ഇന്ത്യയുമാണ് നടത്തുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ഈ ഘട്ടത്തില്‍ സര്‍വീസുകളുണ്ട്. ഈ സര്‍വീസുകളിലേക്കുള്ള ബുക്കിങുകള്‍ ഉടന്‍ ആരംഭിക്കും.

ഓഗസ്റ്റ് ഒന്ന് മുതല്‍ 15 വരെയാണ് ആദ്യ ഷെഡ്യൂളില്‍ ആകെ 17 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന് പുറമെയാണ് പുതിയ സര്‍വീസുകള്‍