LiveTV

Live

Qatar

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി അനുശോചിച്ചു

പ്രവാസി സംഘടനകളും സംഭവത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തി

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി അനുശോചിച്ചു

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി അനുശോചിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും അമീര്‍ അറിയിച്ചു. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളും സംഭവത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ അനുശോചന സന്ദേശം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമീര്‍ അനുശോചന സന്ദേശം അയച്ചു.

പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയും പ്രധാനമന്ത്രിക്ക് അനുശോചന സന്ദേശമയച്ചു.

ഖത്തറിലെ വിവിധ പ്രവാസി സംഘടനകളും കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി, ഖത്തര്‍ കെഎംസിസി, ഇന്‍കാസ് ഖത്തര്‍, കള്‍ച്ചറല്‍ ഫോറം ഖത്തര്‍, ഗറ്റ്പാക്ക് തുടങ്ങി സംഘടനകളെല്ലാം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി