LiveTV

Live

Qatar

ഖത്തറില്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ ജൂലൈ 28 മുതല്‍ 80 ശതമാനം ജീവനക്കാരെ പ്രവേശിപ്പിക്കാം

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ മൂന്നാം ഘട്ടമായാണ് നടപടി

ഖത്തറില്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ ജൂലൈ 28 മുതല്‍ 80 ശതമാനം ജീവനക്കാരെ പ്രവേശിപ്പിക്കാം

കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 28 മുതല്‍ ഖത്തറിലെ മുഴുവന്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളിലും 80 ശതമാനം ജീവനക്കാര്‍ക്കും നേരിട്ടെത്തി ജോലി ചെയ്യാമെന്ന് ഭരണകൂടം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ബാക്കി ഇരുപത് ശതമാനം വീടുകളിലിരുന്ന് തന്നെ ജോലി ചെയ്യണം.

നിലവില്‍ അമ്പത് ശതമാനം പേര്‍ക്കാണ് ഓഫീസിലെത്താന്‍ അനുമതിയുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്‍റെ മൂന്നാ ഘട്ടം ഓഗസ്റ്റ് ഒന്ന് മുതലാണ് നിലവില്‍ വരിക. എന്നാല്‍ ജീവനക്കാരുടെ എണ്ണം കൂട്ടാമെന്ന ഇളവ് ജൂലൈ 28 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ ഒന്ന് മുതല്‍ മുഴുവന്‍ സ്ഥാപനങ്ങളിലും നൂറ് ശതമാനം ജീവനക്കാര്‍ക്കും നേരിട്ടെത്തി തൊഴിലെടുക്കാം.