LiveTV

Live

Qatar

ഖത്തറിലെ വാഹന പരിശോധനാകേന്ദ്രങ്ങള്‍ ആഗസ്റ്റ് ഒമ്പത് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

ഖത്തറില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനായുള്ള വാഹന പരിശോധനാ കേന്ദ്രങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിടുകയും പകരം സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുകയും ചെയ്തിരുന്നു.

ഖത്തറിലെ വാഹന പരിശോധനാകേന്ദ്രങ്ങള്‍ ആഗസ്റ്റ് ഒമ്പത് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തറിലെ വാഹനപരിശോധനാകേന്ദ്രങ്ങള്‍ ആഗസ്റ്റ് ഒമ്പത് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പരിശോധനാ കേന്ദ്രം അല്‍ മസൂറയിലേക്ക് മാറ്റിയിട്ടുണ്ട്.

ഖത്തറില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനായുള്ള വാഹന പരിശോധനാ കേന്ദ്രങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിടുകയും പകരം സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുകയും ചെയ്തിരുന്നു. ഫാഹിസ് എന്നറിയപ്പെടുന്ന ഈ പരിശോധന കേന്ദ്രങ്ങള്‍ ഓഗസ്റ്റ് 9 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ വൊഖൂദ് അറിയിച്ചു. വൊഖൂദിന് കീഴിലാണ് ഖത്തറില്‍ ഇത്തരം ഫാഹിസ് സെന്‍ററുകള്‍ പ്രവര‍്ത്തിക്കുന്നത്. ജൂലൈ 31 ന് ശേഷം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പരിശോധനയ്ക്ക് വിധേയമാക്കുക.

അതെ സമയം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന ഹെവി വാഹനങ്ങള്‍ക്കായുള്ള പരിശോധനാ കേന്ദ്രം 9 ന് തുറക്കില്ല. അല്‍ മസൂറയിലെ പുതുതായി ആരംഭിച്ച ഫാഹിസ് സെന്‍ററില്‍ വെച്ചായിരിക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹെവി വാഹനങ്ങള്‍ പരിശോധിക്കുക.