LiveTV

Live

Qatar

ഖത്തറില്‍ നിന്നും പതിനേഴ് അധിക വന്ദേഭാരത് സര്‍വീസുകള്‍ കൂടി ഇന്ത്യയിലേക്ക്

കേരളത്തിലേക്കുള്ളത് ഇതില്‍ ഒരു സര്‍വീസ് മാത്രം

ഖത്തറില്‍ നിന്നും പതിനേഴ് അധിക വന്ദേഭാരത് സര്‍വീസുകള്‍ കൂടി ഇന്ത്യയിലേക്ക്

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും അധികമായി പതിനേഴ് സര്‍വീസുകളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.നാലെണ്ണം മുംബൈയിലേക്കും, മൂന്ന് വീതും ഹൈദരാബാദ്, ലക്നൌ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കും, ഒരു സര്‍വീസ് കൊച്ചിയിലേക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

www.goindigo.in എന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് വഴി സാധാരണ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയില്‍ തന്നെയാണ് വന്ദേഭാരത് ടിക്കറ്റിനായും ബുക്ക് ചെയ്യേണ്ടത്. എംബസിയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഈ ബുക്കിങ് നടത്താന്‍ സാധിക്കുകയുള്ളൂ. മൊത്തം സീറ്റിന്‍റെ ഇരുപത് ശതമാനം എംബസിക്കായി നീക്കിവെച്ചിട്ടുണ്ട്. കേരളത്തിലേക്കുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നാലാം ഘട്ട സര്‍വീസുകള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് എട്ടും കൊച്ചിയിലേക്ക് ഏഴും സര്‍വീസുകളാണ് ഈ മാസം അനുവദിച്ചിട്ടുള്ളത്.