LiveTV

Live

Qatar

ഒരുക്കങ്ങള്‍ പൂര്‍ണം;വിങ്സ് ഓഫ് കംപാഷന്‍ ഖത്തര്‍ ചാര്‍ട്ടര്‍ വിമാനം ശനിയാഴ്ച്ച

ടിക്കറ്റ് വിതരണം വെള്ളിയാഴ്ച്ച ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ ഓഫീസില്‍

ഒരുക്കങ്ങള്‍ പൂര്‍ണം;വിങ്സ് ഓഫ് കംപാഷന്‍ ഖത്തര്‍ ചാര്‍ട്ടര്‍ വിമാനം ശനിയാഴ്ച്ച

കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നാണ് ഗള്‍ഫ് മാധ്യമം മീഡിയവണ്‍ വിങ്സ് ഓഫ് കംപാഷന്‍ ചാര്‍ട്ടര്‍ വിമാനം പറന്നുയരുന്നത്. ശനിയാഴ്ച്ച രാവിലെ 9.30 മണിക്ക് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തും. സര്‍വീസിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പദ്ധതിയിലേക്കായി നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ രജിസ്ട്രേഷന്‍ വഴി തെരഞ്ഞെടുത്ത അര്‍ഹരായ 169 യാത്രക്കാരാണ് ഈ സര്‍വീസിലൂടെ നാടണയുന്നത്. മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ടിക്കറ്റ് വിതരണം വെള്ളിയാഴ്ച്ച ദോഹയിലെ ഗള്‍ഫ് മാധ്യമം മീഡിയവണ്‍ ഓഫീസില്‍ വെച്ച് നടക്കും. ശനിയാഴ്ചച് രാവിലെ അഞ്ച് മണിയോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണം.

വന്ദേഭാരത് മിഷന്‍ വഴി മടക്കയാത്രക്ക് അവസരം ലഭിക്കുന്ന അര്‍ഹരായ പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക സഹായമാണ് ഇതുവരെ വിങ്സ് ഓഫ് കംപാഷന്‍‌ പദ്ധതിയിലൂടെ ഖത്തറില്‍ നല്‍കി വന്നിരുന്നത്. വന്ദേഭാരത് സര്‍വീസുകളുടെ എണ്ണക്കുറവിനാലും പ്രവാസികളുടെ ഭാഗത്ത് നിന്നുള്ള ആവശ്യക്കൂടുതലും കണ്ടറിഞ്ഞാണ് വിങ്സ് ഓഫ് കംപാഷന്‍ വഴി ഒരു ചാര്‍ട്ടര്‍ സര്‍വീസ് ഖത്തറില്‍ നിന്നും കേരളത്തിലേക്ക് നടത്താന്‍ മീഡിയവണ്‍ മാധ്യമം മാനേജ്മെന്‍റ് തീരുമാനമെടുത്തത്. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐസിബിഎഫാണ് സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ ഔദ്യോഗികതലത്തില്‍ ആവശ്യമായ സഹായങ്ങളെല്ലാം നല്‍കിയത്.