LiveTV

Live

Qatar

ഖത്തറില്‍ കായിക വിനോദമേഖലകള്‍ മൂന്ന് മാസത്തിനകം പുനസ്ഥാപിക്കും

സെപ്തംബറോടെ കാണികളെ വെച്ചുള്ള കായിക വിനോദ പരിപാടികള്‍ക്കനുമതി

ഖത്തറില്‍ കായിക വിനോദമേഖലകള്‍ മൂന്ന് മാസത്തിനകം പുനസ്ഥാപിക്കും

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കാന്‍ തീരുമാനിച്ചതോടെ കായിക വിനോദ പരിപാടികളും മത്സരങ്ങളുമെല്ലാം മൂന്ന് മാസത്തിനകം പുനസ്ഥാപിക്കും.

  • ഒന്നാം ഘട്ടമായ ജൂണ്‍ 15 മുതല്‍ നിശ്ചിത പാര്‍ക്കുകള്‍ തുറന്നുകൊടുക്കും.
  • രണ്ടാം ഘട്ടമായ ജൂലൈയോടെ മുഴുവന്‍ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണീഷും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
  • മൂന്നാം ഘട്ടമായ ഓഗസ്റ്റില്‍ മുഴുവന്‍ കളിസ്ഥലങ്ങളിലും ആകാശവിനോദങ്ങള്‍ക്കും കായിക താരങ്ങളെ അനുവദിക്കും
  • നാലാം ഘട്ടമായ സെപ്തംബര്‍ മാസത്തോടെ കേമ്പുകള്‍, വേനല്‍കാല ക്ലബുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കനുമതി നല്‍കും.
  • കാണികളെ വെച്ചുള്ള കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും സെപ്തംബറോടെ അനുമതിയാകും.

എന്നാല്‍ മാസ്ക്, കയ്യുറ, സാമൂഹിക അകലം എന്നിവ പാലിച്ചുമാത്രമായിരിക്കും എല്ലാ നിയന്ത്രണങ്ങളിലും ഇളവ് നല്‍കുക