LiveTV

Live

Qatar

കോവിഡ്; ഖത്തറിലെ വിവിധ നിയന്ത്രണങ്ങളില്‍ ഇളവുകള്‍

സ്വകാര്യകാറുകളില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം, വിനോദങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്ക് വേണ്ട

കോവിഡ്; ഖത്തറിലെ വിവിധ നിയന്ത്രണങ്ങളില്‍ ഇളവുകള്‍

ഖത്തറില്‍ ഏര്‍പ്പെടുത്തിയിരുന്ന വിവിധ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതനുസരിച്ച് നാളെ മുതല്‍ നിലവില്‍ വരുന്ന വിവിധ ഇളവുകള്‍ താഴെ പറയുന്നവയാണ്

  • സ്വകാര്യമേഖലയില്‍ ജീവനക്കാര്‍ക്കുള്ള പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി നീട്ടി (നിലവില്‍ ഇത് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു)
  • സ്വകാര്യ കാറുകളില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാവൂവെന്ന നിബന്ധന നീക്കി. ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സഞ്ചരിക്കാം.
  • താമസകേന്ദ്രങ്ങള്‍ക്കകത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്ക് ധരിക്കേണ്ടതില്ല. മൂന്ന് മീറ്റര്‍ സാമൂഹിക അകലം പാലിച്ചേ വിനോദങ്ങളാകാവൂ. എന്നാല്‍ കൂടുതല്‍ പേര്‍ തടിച്ചുകൂടാന്‍ പാടില്ല
  • കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പകുതിയാളുകള്‍ മാത്രമേ യാത്ര ചെയ്യാവൂവെന്ന നിബന്ധന തുടരും