LiveTV

Live

Qatar

ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടിയാണ് മരിച്ചത്

ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി ദോഹയില്‍ നിര്യാതനായി. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടിയാണ് മരിച്ചത്. 69 വയസ്സായിരുന്നു

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തില്‍ തുടരവെ ഇദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ മരണം സംഭവിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ക്യൂസിസി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ദോഹയില്‍ തന്നെ ജോലി ചെയ്യുന്ന മകനും കുടുംബവും ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ : സാറ ഉമ്മ, മക്കള്‍ : ശിഹാബുദ്ദീന്‍ (ദോഹ), സക്കീന, ഫൌസിയ, നുഷീദ, സഫിയ. സഹോദരന്‍ കുഞ്ഞിബാവ ഖത്തറിലുണ്ട്.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദോഹയില്‍ തന്നെ ഖബറടക്കും.