ഖത്തറില്‍ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രക്കായി അര്‍ഹതയുള്ളവരെ തഴഞ്ഞെന്ന് പരാതി
വന്ദേഭാരത് മിഷന് വഴി അടിയന്തിര സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും മടക്കയാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ മുന്‍ഗണനാക്രമത്തില്‍ വലിയ അപാകതകളെന്ന പരാതികളുമായി പ്രവാസികള്‍
വന്ദേഭാരത് മിഷന് വഴി അടിയന്തിര സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും മടക്കയാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ മുന്‍ഗണനാക്രമത്തില്‍ വലിയ അപാകതകളെന്ന പരാതികളുമായി പ്രവാസികള്‍. ട്യൂമര്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, അള്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി വലയുന്നവര്‍, എട്ട് മാസം വരെ ഗര്‍ഭിണികളായവര്‍ എന്നിവരെല്ലാം തഴയപ്പെടുന്നുവെന്നാണ് പരാതി.
വിസിറ്റിങ് വിസയിലെത്തിയ കുടുംബങ്ങളില്‍ മക്കളെ ഒഴിവാക്കി ഭാര്യമാര്‍ക്ക് മാത്രം അവസരം നല്കുന്നതിനാല് പ്രതിസന്ധിയിലായവരും അനവധിയാണ്. വിസിറ്റിങ് വിസയിലുള്ള കുടുംബങ്ങളില്‍ ചെറിയ പ്രായമുള്ള മക്കളെ ഒഴിവാക്കി പകരം ഭാര്യക്ക് മാത്രം അവസരം നല്‍കിയതോടെ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ വേറെ. മക്കളെ ഇവിടെയാക്കി എങ്ങനെ ഭാര്യയെ മാത്രം നാട്ടിലേക്കയക്കുമെന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിത്രയേ കഴിയുകയുള്ളൂവെന്നായിരുന്നു മറുപടിയെന്നും പ്രവാസികള്‍ പറയുന്നു.
Watch More....