LiveTV

Live

Qatar

ഖത്തറില്‍ 1733 പുതിയ കോവിഡ് ബാധിതര്‍ കൂടി

ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 28,272 ആയി

ഖത്തറില്‍ 1733 പുതിയ കോവിഡ് ബാധിതര്‍ കൂടി

ഖത്തറില്‍ പുതുതായി കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്. 4811 പേരില്‍ രോഗ പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,272 ആയി.

അതെ സമയം 213 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 3356 ആയി.

അതിനിടെ രോഗപരിശോധനകളുടെ എണ്ണം ദിനേന പതിനായിരം വരെയായി കൂട്ടാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും.

രോഗവ്യാപനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച്ച മുതല്‍ രാജ്യത്ത് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാത്തവര്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്നാണ് ഉത്തരവ്