LiveTV

Live

Qatar

ഖത്തറില്‍ 957 പുതിയ കോവിഡ് ബാധിതര്‍

ആകെ രോഗം സ്ഥിരീകരിച്ചവര്‍ 11,244 ആയി

ഖത്തറില്‍ 957 പുതിയ കോവിഡ് ബാധിതര്‍

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 957 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി.

പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള വിദേശിതൊഴിലാളികളിലും വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്.

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 ആയി.

രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 90 ശതമാനത്തിന്‍റെയും ആരോഗ്യനില തൃപ്തികരണമാണെന്നതും മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതും ആശ്വാസകരമാണ്