LiveTV

Live

Qatar

ഖത്തറില്‍ 250 പുതിയ കോവിഡ് രോഗികള്‍ കൂടി

ആകെ രോഗികള്‍ 1325 ആയി

ഖത്തറില്‍ 250 പുതിയ കോവിഡ് രോഗികള്‍ കൂടി

ഖത്തറില്‍ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1325 ആയി ഉയര്‍ന്നു

250 പേര്‍ക്ക് കൂടിയാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്

വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും

ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകി നിരീക്ഷണത്തില്‍ കഴിഞ്ഞവരും.

അതെ സമയം 16 പേര്‍ക്ക് കൂടി രോഗം ഭേദമായി

ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 109 ആയി ഉയര്‍ന്നു.

ചികിത്സയിലുള്ള മുഴുവന്‍ പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവര്‍ക്കും ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

മൊത്തം 31951 പേരില്‍ ഇതുവരെ രോഗ പരിശോധന നടത്തി.