LiveTV

Live

Qatar

കോവിഡ് 19; ഖത്തറില്‍ ഇന്ന് ഇതുവരെ (19/03/2020)

ആകെ രോഗികള്‍ 460, ഗുരുതരാവസ്ഥയില്‍ ആറ് പേര്‍, ഇതില്‍ നാല് പ്രവാസികള്‍

കോവിഡ് 19; ഖത്തറില്‍ ഇന്ന് ഇതുവരെ (19/03/2020)
  • പുതിയ രോഗികള്‍-8. ഇതില്‍ ആറ് പേര്‍ നേരത്തെ രോഗമുണ്ടായിരുന്നവരുമായി ഇടപഴകിയ പ്രവാസികള്‍. രണ്ട് പേര്‍ ബ്രിട്ടന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്വദേശികള്‍
  • മൊത്തം രോഗബാധിതര്‍-460. പ്രവാസികള്‍-435
  • അത്യാഹിത വിഭാഗത്തില്‍ കഴിയുന്നവര്‍-6. ഇതില്‍ നാല് പേര്‍ പ്രവാസികള്‍
  • രോഗ വിമുക്തി നേടിയവര്‍-10. ഇതില്‍ പ്രവാസികള്‍-4, സ്വദേശികള്‍-6
  • ഇതുവരെ മൊത്തം പരിശോധനകള്‍ നടത്തിയത് 9,460 പേരില്‍
  • രാജ്യത്ത് രോഗത്തിന്‍റെ സാമൂഹ്യപകര്‍ച്ച നടന്നത് വിദേശി തൊഴിലാളികളിലൂടെ
  • സ്വദേശികളിലെത് നിയന്ത്രണവിധേയം
  • സാമൂഹ്യപകര്‍ച്ചയുടെ ശൃംഖല പൊട്ടിക്കുകയെന്നതാണ് ആരോഗ്യമന്ത്രാലയത്തിന് മുന്നിലുള്ള പ്രധാന ദൌത്യം.
  • ഇതിന് മുഴുവന്‍ സമൂഹങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം വേണമെന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റിയുടെ വക്താവ് ലുല്‍വ അല്‍ ഖാതിര്‍
  • വെള്ളിയാഴ്ച്ച പള്ളികളില്‍ ജുമുഅ നമസ്കാരം നടക്കില്ല
  • അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ലുല്‍വ അല്‍ ഖാതിര്‍