LiveTV

Live

Qatar

കോവിഡ്; കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍

ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്രാവിലക്കേര്‍പ്പെടുത്തിയത്.

കോവിഡ്; കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഖത്തര്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്രാവിലക്കേര്‍പ്പെടുത്തിയത്. കോവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ഖത്തറില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.എന്നാൽ ഇവരിൽ ഖത്തർ വിസയുള്ളവർക്ക് ഇത് ബാധകമല്ല. ഇത്തരക്കാർ ഖത്തറിൽ വന്ന് 14 ദിവസത്തേക്ക് ക്വാറൈൻറനിൽ കഴിയണമെന്ന് നിബന്ധന പാലിക്കണം.

സുഡാൻ സ്വദേശികളായ എല്ലാവർക്കും പൂർണമായി ഇന്നുമുതൽ യാത്രാവിലക്കുണ്ട്. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ നേരത്തേ താൽകാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസിഡൻസ് പെർമിറ്റ് ഉള്ളവർ, വർക്ക് പെർമിറ്റ് ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കൊക്കെ നിരോധനം ബാധകമാണ്.

ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറാഖ്, ലെബനാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻറ് എന്നീ രാജ്യക്കാർക്കും ഖത്തർ താൽക്കാലിക യാത്രവിലക്കുണ്ട്. അതിനിടെ രാജ്യത്ത് ശക്തമായ പ്രതിരോധനടപടികൾ തുടരുകയാണ്. പൊതുസ്ഥലങ്ങളിൽ മുനിസിപ്പാലിറ്റികൾ അണുനശീകരണം നടത്തുന്നുണ്ട്. മലയാളത്തിലടക്കം ബോധവത്കരണ വീഡിയോകൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ദീര്‍ഘകാലത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ടെന്നും തിരക്ക് കൂട്ടി സാധനങ്ങൾ വാങ്ങി സംഭരിച്ചുവെക്കേണ്ട കാര്യമില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.