LiveTV

Live

Qatar

കോവിഡ് യാത്രാവിലക്ക്: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് യാത്രാതടസ്സങ്ങളില്ല

കോവിഡ് യാത്രാവിലക്ക്: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക്  യാത്രാതടസ്സങ്ങളില്ല

ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിവിധ രാജ്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയെങ്കിലും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് നിലവില്‍ യാത്രാതടസ്സങ്ങളില്ല. ഖത്തര്‍ എയര്‍വേയ്സിന്‍റെ നേരിട്ടുള്ള വിമാനങ്ങളും വിവിധ ട്രാന്‍സിറ്റ് സര്‍വീസുകളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് നേരത്തേ ടിക്കറ്റെടുത്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയെങ്കിലും ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് നിലവില്‍ യാത്രാ തടസ്സങ്ങളില്ല.ഖത്തര്‍ എയര്‍വേയ്സിന്‍റെ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകളും ട്രാന്‍സിറ്റ് സര്‍വ്വീസുകളും മുടക്കമില്ലാതെ തുടരുന്നുണ്ട്. ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നിവയുടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള ട്രാന്‍ന്‍സിറ്റ് സര്‍വീസുകളും മുടക്കമില്ലാതെ തുടരുന്നുണ്ട്. അതെ സമയം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കേര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യ സര്‍വീസുകള്‍ക്ക് ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് വിമാനം റദ്ദാക്കിയ വിവരം മെയിൽ അയക്കും. ഇതിന് ശേഷം കമ്പനി ഓഫീസ് വഴിയോ ട്രാവൽ ഏജൻസി മുഖേനയോ പണം റീഫണ്ട് ചെയ്യാം. നേരത്തേ ബുക്ക് ചെയ്തവർക്ക് വിമാനത്തിന്റെ പുറെപ്പടൽ ദിവസത്തിന്റെ മൂന്ന് ദിവസം മുമ്പ് വരെ സൗജന്യ തീയതി മാറ്റത്തിനും എയർ ഇന്ത്യ എക്സ്പ്രസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 30 വരെ യാത്ര ചെയ്യാൻ തീരുമാനിച്ചവർക്കാണിത്.

ഇൻഡിഗോയിൽ മാർച്ച് 17വരെ ടിക്കറ്റ് എടുത്തവർക്കു മുഴുവൻ തുകയും തിരിച്ചുനൽകും. ഇതിനായി അവരുടെ വെബ്സൈറ്റില്‍ പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തുക തിരിച്ചുവാങ്ങുകയോ ടിക്കറ്റ് തിയതി മാറ്റുകയോ ചെയ്യാം. ഖത്തർ എയർവേയ്സും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരിച്ചുനൽകാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.