LiveTV

Live

Qatar

കൊറോണയെ പ്രതിരോധിക്കാന്‍ ചൈനയ്ക്ക് ഖത്തറിന്‍റെ സഹായം

കൊറോണയെ  പ്രതിരോധിക്കാന്‍ ചൈനയ്ക്ക് ഖത്തറിന്‍റെ  സഹായം

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ചൈനയ്ക്ക് ഖത്തറിന്‍റെ മെഡിക്കല്‍ സഹായം. മാസ്കുകളും കയ്യുറകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് ഖത്തര്‍ അടിയന്തിരമായി ചൈനയിലെത്തിക്കുക. ദുരന്തത്തെ നേരിടുന്നതില്‍ എല്ലാ പിന്തുണയും ഖത്തര്‍ അറിയിച്ചതായും ഈ സഹകരണം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൌഹൃദ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ഖത്തറിലെ ചൈനീസ് അംബാസിഡര്‍ ഷൌ ജിയാന്‍ അറിയിച്ചു.

അതിനിടെ ഖത്തറിലെ ചൈനീസ് പ്രവാസികള്‍ സംഭരിച്ച മെഡിക്കല്‍ ഉപകരണങ്ങളുടെ രണ്ടാമത്തെ ബാച്ചും ചൈനയിലെത്തിച്ചു. മുപ്പത്തിയൊന്നായിരം മാസ്കുകളും 2700 ജോഡി കയ്യുറകളുമാണ് ഈ ബാച്ചിലുള്ളത്.