LiveTV

Live

Qatar

കൊറോണ വൈറസ്; ഖത്തറിലും പരിശോധനകള്‍ ശക്തം

വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി

കൊറോണ വൈറസ്; ഖത്തറിലും പരിശോധനകള്‍ ശക്തം

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലും പരിശോധനകള്‍ ശക്തമാക്കി. ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ രാജ്യത്തെത്തുന്ന മുഴുവന്‍ വിമാനയാത്രക്കാരെയും ദോഹ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഇത്തരം യാത്രക്കാരെ തുടര്‍ന്നും പ്രത്യേകം നിരീക്ഷിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ചൈനയിലുള്ള ഖത്തരി പൌരന്മാര്‍ വൈറസിനെതിരെയുള്ള മുഴുവന്‍ പ്രതിരോധ ചികിത്സകളും സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.