ഒമാന്‍ സുല്‍ത്താന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ ദുഖം രേഖപ്പെടുത്തി
തീര്‍ത്തും സമാധാനകാംക്ഷിയായിരുന്ന അദ്ദേഹത്തിന്റെ ഭരണത്തില്‍ അമീരി ദിവാനിയില്‍ നിന്നും പുറത്തിറക്കിയ അമീറിന്റെ അനുശോചന സന്ദേശത്തില്‍ ഒമാന്‍ എല്ലാ തലങ്ങളിലും വികസനവും അഭിവൃദ്ധിയും കൈവരിച്ചു

ഒമാന്‍ സുല്‍ത്താന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഖത്തറില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിനും അമീര്‍ ഉത്തരവിട്ടു. എല്ലാ കാലത്തും ഖത്തറുമായി നല്ല സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രനേതാവായിരുന്നു അന്തരിച്ച ഒമാന്‍ ഭരണാധികാരി.
അദ്ദേഹത്തിന്റെ വിയോഗം ഖത്തറിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. മിതത്വവും ദീര്‍ഘവീക്ഷണവും, നയചാതുരിയുമായിരുന്നു സുല്‍ത്താന്റെ മുഖമുദ്രകള്‍. സ്വന്തം രാജ്യത്തിനും ജനതക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചു. ഹിംസയ്ക്കും തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ എക്കാലവും ആര്‍ജ്ജവമുള്ള നിലപാട് കൈക്കൊണ്ടു.
തീര്‍ത്തും സമാധാനകാംക്ഷിയായിരുന്ന അദ്ദേഹത്തിന്റെ ഭരണത്തില്‍ അമീരി ദിവാനിയില്‍ നിന്നും പുറത്തിറക്കിയ അമീറിന്റെ അനുശോചന സന്ദേശത്തില്‍ ഒമാന്‍ എല്ലാ തലങ്ങളിലും വികസനവും അഭിവൃദ്ധിയും കൈവരിച്ചു. അദ്ദേഹത്തിന്റെ പരലോക ഗുണത്തിന് വേണ്ടിയും ജനതയ്ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായും ഖത്തര്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു.
സുല്‍ത്താനോടുള്ള ആദരസൂചകമായി ഖത്തറില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിനും അമീര്‍ ഉത്തരവിട്ടു. രാജ്യത്ത് നടക്കുന്ന പല ഔദ്യാഗിക ചടങ്ങുകളും ഇതേ തുടര്‍ന്ന് നിര്‍ത്തി വെച്ചു. നയതന്ത്ര വാണിജ്യ വ്യാപാര സഹകരണ രംഗത്ത് അയല്‍ക്കാരായ ഖത്തറിനും ഒമാനുമിടയില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കാന്‍ എക്കാലത്തും പ്രയത്നിച്ച ഭരണാധികാരിയാരുന്നു ഒമാന്‍ സുല്‍ത്താന്‍. ഖത്തറിനെതിരായ ഉപരോധം മേഖലയിലുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനും അദ്ദേഹം നിരന്തര പരിശ്രമങ്ങള്‍ നടത്തിയിരുന്നു.