LiveTV

Live

Qatar

സോഷ്യല്‍ മീഡിയയിലൂടെ പ്രവാചകപ്രണയമൊഴുക്കി കരീംഗ്രാഫി

പ്രവാചകനോട് നമുക്കുള്ളത് അലൌകികമായ ഒരു പ്രണയമാണ്. അലൌകികമായ ഒരു പ്രേമത്തെ ഒരു ലൌകികാവിഷ്കാരം കൊണ്ട് അടയാളപ്പെടുത്താന്‍ പറ്റുന്ന ഒരു ആശയമാണ്

സോഷ്യല്‍ മീഡിയയിലൂടെ പ്രവാചകപ്രണയമൊഴുക്കി കരീംഗ്രാഫി

കാലിഗ്രാഫി എന്താണെന്ന് അറിയാത്തവര്‍ ആരുമുണ്ടാവില്ല.. അതുപോലെ തന്നെയാണ് കരീംഗ്രാഫിക്ക് പിന്നില്‍ ആരാണെന്ന് അറിയാത്തവരും.. മലപ്പുറം കക്കോവ് സ്വദേശി അബ്ദുല്‍ കരീം എന്ന കരീം കക്കോവ് ആണ് കരീംഗ്രാഫിക്ക് പിറകില്‍.. മലയാളം, അറബി കാലിഗ്രാഫികള്‍ ആയുധമാക്കിയുള്ള കരീമിന്‍റെ വരകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ, സോഷ്യല്‍മീഡിയ വഴിയുള്ള വെറുപ്പും വിദേഷവും നമുക്ക് നിര്‍ത്താം. പകരം പ്രവാചക സ്നേഹം പരത്താം എന്ന ഒരു കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ് അദ്ദേഹം. എല്ലാവരുടെയും ഉള്ളിലുള്ള പ്രവാചക സ്നേഹവും പ്രണയവും മനുഷ്യന്മാരോടുള്ള സ്നേഹവും ഒക്കെ ഒന്ന് തളിര്‍പ്പിക്കുക ഇതുമാത്രമാണ് കാമ്പയിന്‍ കൊണ്ട് താന്‍ ലക്ഷ്യം വെച്ചത് എന്ന് പറയുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയിലൂടെ പ്രവാചകപ്രണയമൊഴുക്കി കരീംഗ്രാഫി

കാലിഗ്രാഫി ലവ് ഫോര്‍ പ്രോഫറ്റ് മുഹമ്മദ് (#calligraphyloveforprophetmuhammed) എന്ന ടാഗ് ലൈനിലാണ് കാമ്പയിന്‍ തുടങ്ങിയത്. തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഞാനൊട്ടും പ്രതീക്ഷിക്കാത്ത പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതലും പെണ്‍കുട്ടികള്‍.. എല്ലാവരും അവരെക്കൊണ്ട് കഴിയുന്ന രൂപത്തിലുള്ള ശൈലിയില്‍ എഴുതിയും വരച്ചും ഒക്കെ പോസ്റ്റ് ചെയ്യുകയാണ്. കൂട്ടത്തില്‍ എന്നെ മെന്‍ഷന്‍ ചെയ്യുകയോ, ടാഗ് ചെയ്യുകയോ ചെയ്യും. അത് ഞാനെന്‍റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഷെയര്‍ ചെയ്തിടും. പ്രവാചനോടുള്ള സ്നേഹത്തിന് ഭാഷയോ മതമോ രാജ്യമോ ഒരു തടസ്സമല്ലെന്നാണ് ഈ കാമ്പയിന്‍ കൊണ്ട് മനസ്സിലായത്. ആ ഒരു ഇഷ്ടമാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ റെസ്‍പോണ്‍സ്..

View this post on Instagram

Hi Calligraphy lovers, Let’s show our love for Prophet Muhammed (pbuh) by writing his name or quote in a beautiful way.. and share this love to others. . പ്രവാചകൻ മുഹമ്മദ്‌ നബിയെക്കുറിച്ച്‌ നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ.. ഭാഷയിൽ കലിഗ്രഫി ചെയ്യുക.. പ്രവാചക നാമമോ പ്രവാചകനെക്കുറിച്ച്‌ നല്ല വാക്കുകളോ എന്തുമാവാം.. . Use this hashtag while posting #CalligraphyLoveForProphetMuhammed also together we can mention in the story . Lets spread the love അക്ഷരസൗന്ദര്യങ്ങളിലൂടെ പ്രവാചക പ്രണയമൊഴുകട്ടേ..❤️❤️ . . . #Calligraphy #arabiccalligraphy #malayalamcalligraphy #Love #prophetmuhammad #handwritings #weloveprophetmuhammad #madeena #moulid #meeladunnabiﷺ #hubburasool #خطاط #خطاطی #محمدرسول_الله #حب #حب_الرسول #خط_العربي #خط #مدينة

A post shared by kareem graphy (@kareemgraphy) on

ഇങ്ങനെയൊരു ആശയത്തിലേക്ക് എത്താന്‍ കാരണം?

സോഷ്യല്‍ മീഡിയ വഴി, അത് ഫെയ്‍സ്ബുക്ക് ആയാലും വാട്‍സ്ആപ്പ് ആയാലും എല്ലാം വെറുപ്പും വിദ്വേഷവും വിവാദങ്ങളും കോലാഹലങ്ങളും എല്ലാമാണ് ആളുകള്‍ നിലവില്‍ ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. മോദിക്കെതിരെ ഒരുവിഭാഗം, അതിനെ പ്രതിരോധിക്കാന്‍ ഒരു വിഭാഗം.. പിണറായിക്കെതിരെ ഒരു കൂട്ടര്‍, അതിനെതിരെ പറയാന്‍ മറ്റൊരു കൂട്ടര്‍.. ഫിറോസ് കുന്നംപറമ്പില്‍, വാളയാര്‍, ഇന്നും ഇന്നലെയുമായി ഇപ്പോള്‍ ബിനീഷ് ബാസ്റ്റിന്‍.. അങ്ങോട്ടുമിങ്ങോട്ടുമുള്ള തെറിവിളികള്‍... സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഫെയ്‍സ്ബുക്കില്‍ കയറാനോ തോന്നാറില്ല.. ഇന്‍സ്റ്റഗ്രാമിലാണ് അധികവും സജീവം.

#CalligraphyLoveForProphetMuhammed ഗുരു Kareem Graphy Kakkove ന്റെ മാതൃക പിന്തുടർന്ന്

Posted by Dileep Raj on Wednesday, October 30, 2019

പ്രവാചകനോട് നമുക്കുള്ളത് അലൌകികമായ ഒരു പ്രണയമാണ്. അലൌകികമായ ഒരു പ്രേമത്തെ ഒരു ലൌകികാവിഷ്കാരം കൊണ്ട് അടയാളപ്പെടുത്താന്‍ പറ്റുന്ന ഒരു ആശയമാണ് ഇതെന്ന് തോന്നി. കലയെന്നു വെച്ചാല്‍ തന്നെ അതാണ്. ചിത്രംവരയിലൂടെയൊക്കെ അത് ആളുകള്‍ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, കാലിഗ്രാഫിയില്‍ ഇങ്ങനെയൊരു ആശയം ഒരുപക്ഷേ, ഇത് ആദ്യമായിട്ടായിരിക്കും.

#CalligraphyLoveForProphetMuhammed #WeloveProphetMohammed Kareem Graphy Kakkove ji Good initiative. #badushacartoonman

Posted by Ibrahim Badusha Cartoonman on Wednesday, October 30, 2019

ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ആളുകള്‍ കാലിഗ്രാഫി ചെയ്യുന്ന ആള്‍ക്കാരുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇഷ്ടം പോലെയുണ്ട്. വിജയിക്കും എന്ന പ്രതീക്ഷയിലൊന്നുമല്ല കാമ്പയിന് തുടക്കമിട്ടത്.. പിന്നെ ഫെയ്സ്ബ‍ുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ അത്യാവശ്യം ഫോളേവേഴ്സ് ഉള്ളതുകൊണ്ട് ആശയത്തെ എല്ലാവരും ഏറ്റെടുത്തു. ദിലീപ് രാജ്, ആക്ടിവിസ്റ്റാണ്, അദ്ദേഹം ഈ കാമ്പയിനിന്‍റെ ഭാഗമായിട്ടുണ്ട്. പിന്നെ, ബാദുഷ, അദ്ദേഹം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനാണ്.

Great response from instagram💜💜 To be continued Thanks all... keep doing Dont forget Use this hashtag while...

Posted by Kareem Graphy Kakkove on Thursday, October 31, 2019

എന്താണ് ഇതിന് പ്രചോദനമായത്?

എന്‍റെ ഗുരു, ഉസ്താദ് സെക്കി അല്‍ ഹഷ്മി.. തുര്‍ക്കിക്കാരനാണ്.. അറബി രാജ്യങ്ങളിലൊക്കെ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാകുമ്പോള്‍, അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൊക്കെ സ്റ്റോറിയും ഹാഷ് ടാഗും ചെയ്തിടാറുണ്ട്. അതുപിന്നെ എല്ലാവരും ഫോളോ ചെയ്യും. ഇടുന്നവര്‍ അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്യും. അദ്ദേഹം അത് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയിടും. അങ്ങനെ നൂറുകണക്കിന് ആളുകള്‍ ഇങ്ങനെ സ്റ്റോറിയിടും. അത് അദ്ദേഹത്തിന്‍റെ ഫോളോവേഴ്സിനൊക്കെ കിട്ടും. നമ്മളും അതൊക്കെ കാണും. അക്കൂട്ടത്തില്‍ നമ്മളും ചിലതൊക്കെ ചെയ്തിടും. അങ്ങനെ ഒരുപാട് പേരെ തമ്മില്‍ പരിചയപ്പെടാനുള്ള അവസരം കിട്ടി. സത്യം പറഞ്ഞാല്‍ അതാണ് ഇങ്ങനെയൊരു ആശയവുമായി വരാനുള്ള പ്രചോദനമായത് തന്നെ.

പ്രവാചകനില്‍ തന്നെ തുടങ്ങാം എന്ന തീരുമാനം?

പ്രവാചകന്‍ ഇമോഷണലി ആളുകളില്‍ ഇന്നും വല്ലാതെ സ്വാധീനം ചെലുത്തുന്നുണ്ട്.. പ്രവാചക വചനമായാലും, പ്രവാചകനെ കുറിച്ചുള്ള വചനമായാലും ആളുകള്‍ വല്ലാതെ നെഞ്ചേറ്റുന്നുണ്ട്. ഈ ഒരു കാമ്പയിന്‍ കൊണ്ട് അങ്ങനെയൊരു ഗുണം കൂടിയുണ്ടായി.. ഈ കാമ്പയിനിന്‍റെ ഭാഗമായി ലോകത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് ആരെങ്കിലും എന്നെ ടാഗ് ചെയ്ത് കാലിഗ്രാഫി ചെയ്തിടുമ്പോള്‍, ഞാനത് സ്റ്റോറിയാക്കിയിടുമ്പോള്‍, അത് കാണുന്നത് ലോകത്തിന്‍റെ മറ്റൊരു ഭാഗത്തുള്ള ഒരാളാണ്. അത് അവരെ സ്വാധീനിക്കുകയാണ്. അവരത് സ്റ്റാറ്റസ് ആയി ഏറ്റെടുക്കുകയാണ്. നന്നായി എഴുതാന്‍ കഴിയണം എന്നൊന്നുമില്ല, വരയ്ക്കാന്‍ കഴിയണം എന്നുമില്ല.. ഒരു കയ്യൊപ്പ് അത്രമാത്രം മതി, കാമ്പയിനിന്‍റെ ഭാഗമാകാന്‍. ആര് ചെയ്തതിനാണ് കൂടുതല്‍ മാര്‍ക്ക്, ആര് ചെയ്തതിനാണ് കൂടുതല്‍ ഭംഗി എന്നൊന്നും വിലയിരുത്തിയല്ല ആളുകള്‍ അയച്ചു തരുന്ന വര്‍ക്കുകകള്‍ സ്റ്റാറ്റസ് ആക്കുന്നതും സ്റ്റോറി ആക്കുന്നതും..

സോഷ്യല്‍ മീഡിയയിലൂടെ പ്രവാചകപ്രണയമൊഴുക്കി കരീംഗ്രാഫി

പ്രവാചക ജന്മദിനവുമായി ബന്ധപ്പെട്ട് മുസ്‍ലിം സംഘടനകളൊക്കെ കാമ്പയിന്‍ തുടങ്ങിയിരിക്കുന്ന സമയമാണിത്. ഇതുതന്നെയാണ് ഇത്തരമൊരു കാമ്പയിന് തുടക്കം കുറിക്കാന്‍ പറ്റിയ സമയമെന്നും തോന്നി. സോഷ്യല്‍മീഡിയയിലെ ഏത് ആഘോഷത്തിനും വിവാദത്തിനും നാലേ നാല് ദിവസത്തെ ആയുസ്സേയുള്ളൂ.. ഒന്ന് കിട്ടിക്കഴിഞ്ഞാല്‍ മറ്റേത് വിട്ടു. ഒരുപാട് ആളുകള്‍ക്ക് നല്ലൊരു സന്ദേശം കൈമാറാന്‍ ഒരു കാരണമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് വിജയിച്ചു കഴിഞ്ഞാല്‍, തുടര്‍ന്നും പ്രശസ്തരായ വ്യക്തികളെയോ, നല്ല സന്ദേശങ്ങളെയോ പ്രചരിപ്പിക്കുന്ന കൂടുതല്‍ കാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് ആഗ്രഹം. പ്രത്യേകിച്ചും കാലിഗ്രാഫിയില്‍. കാലിഗ്രാഫിയിലാണ് ഈ കാമ്പയിനുകള്‍ എന്നതുതന്നെയാണ് ഈ കാമ്പയിനിന്‍റെ പുതുമയും.

നേരത്തെ തന്നെ വരകളുടെയും വരികളുടെയും കരുത്ത് കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമാണ് കരിംഗ്രാഫി കക്കോവ്. സമൂഹത്തിലെ പല വിഷയങ്ങളിലും തന്‍റെ വരകളിലൂടെ കരീം പ്രതികരിക്കാറുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്. ഖത്തറില്‍ കുടുംബത്തോടൊപ്പമാണ് കരീം ഇപ്പോള്‍ താമസിക്കുന്നത്.