LiveTV

Live

Qatar

ദോഹയില്‍ നിന്ന് വീണ്ടും സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലെെന്‍സ്

യാത്രക്കാരുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണിപ്പോള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ദോഹയില്‍ നിന്ന് വീണ്ടും സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലെെന്‍സ്

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും ചെന്നൈയിലേക്ക് രണ്ടാമതൊരു സര്‍വീസ് കൂടി തുടങ്ങാനൊരുങ്ങുന്നു. അടുത്ത മാസം 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം.

ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചെന്നൈയിലേക്കും ഇന്‍ഡിഗോ രണ്ടാമതൊരു സര്‍വീസ് കൂടി പ്രഖ്യാപിച്ചത്.

ചെന്നൈയില്‍ നിന്നും രാത്രി 7.45ന് പുറപ്പെട്ട് രാത്രി പത്തിന് ദോഹയിലെത്തുന്ന വിമാനം തിരിച്ച് രാത്രി 11ന് പുറപ്പെട്ട് പുലര്‍ച്ചെ 6.05ന് ചെന്നൈയിലെത്തും. നിലവില്‍ ഇന്‍ഡിഗോ ദോഹ - ചെന്നൈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നട ത്തുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ സര്‍വീസ്. ഇതോടെ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളുടെ എണ്ണം പന്ത്രണ്ടാകും.

ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസുള്ളത്. യാത്രക്കാരുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണിപ്പോള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്.