LiveTV

Live

Qatar

ഖത്തറില്‍  പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ഡെസ്ക്

ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറമാണ് ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിക്കുന്നത്

ഖത്തറില്‍  പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ഡെസ്ക്

ഖത്തറിലെ ഇന്ത്യന്‍ എംബസി വരുന്ന വെള്ളിയാഴ്ച്ച പ്രവാസി ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു. അല്‍ ഖോറിലെ അല്‍ വഹ ക്ലബില്‍ രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചക്ക് ഒന്നര മുതല്‍ രണ്ടര വരെയുമാണ് ഹെല്‍പ്പ് ഡെസ്ക് ഉണ്ടാവുക. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറമാണ് ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നേരിട്ടെത്തി ഹെല്‍പ്പ് ഡെസ്കിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്