LiveTV

Live

Qatar

ഖത്തര്‍ ഈദ് നമസ്ക്കാര സമയം പ്രഖ്യാപിച്ചു

ഖത്തറിലെ മുഴുവന്‍ ബാങ്കുകളുടെയും പെരുന്നാള്‍ അവധി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.

ഖത്തര്‍ ഈദ് നമസ്ക്കാര സമയം പ്രഖ്യാപിച്ചു

ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്കാരം പുലര്‍ച്ചെ 5.20ന് ആയിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. വിവിധയിടങ്ങളില്‍ ഖുതുബ മലയാളം പരിഭാഷയും ഉണ്ടായിരിക്കും. രാജ്യത്തെ മുഴുവന്‍ ബാങ്കുകളുടെയും അവധി സെന്‍ട്രല്‍ ബാങ്കും പ്രഖ്യാപിച്ചു.

ഖത്തര്‍ മതകാര്യ മന്ത്രാലയമാണ് വലിയ പെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചത്. രാവിലെ 5:25ന് എല്ലായിടങ്ങളിലും നമസ്കാരം. പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മന്ത്രാലയ വക്താവ് അറിയിച്ചു. സ്ത്രീകള്‍ക്കുള്ള പ്രത്യേക സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

വാഹനത്തിരക്കുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുമൊരുക്കും. വിവിധയിടങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ മലയാളം ഖുതുബാ പരിഭാഷയും നിര്‍വഹിക്കും. അല്‍ അറബ് സ്പോര്‍സ് ക്ലബ് ഈദ് ഗാഹില്‍ യാസര്‍ അറഫാത്ത്, അല്‍ഖോര്‍ ഈദ്ഗാഹില്‍ പി അബ്ദുല്‍കരീം, വക്റ സ്പോര്‍ട്സ് ക്ലബ് ഈദ്ഗാഹില്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, മദീന ഖലീഫ ഈദ്ഗാഹില്‍ ഷാജഹാന്‍ കരീം ഫരീജ് നാസര്‍ ഫാമിലി ഫുഡ് സെന്‍ററിന് സമീപമുള്ള ശൈഖ് അബ്ദുള്ളാഹ് ബിന്‍ സൈദ് ആലുമഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ ഉമര്‍ ഫൈസി, അല്‍ഖോര്‍ ഫനാര്‍ മസ്ജിദ് ഈദ്ഗാഹില്‍ മുനീര്‍ സലഫി, സനാഇയ്യ അല്‍ അതിയ്യ ഈദാഗാഹില്‍ നജ്മുദ്ദീന്‍ സലഫി തുടങ്ങിയവരും ഖുതുബ പരിഭാഷ നിര്‍വഹിക്കും.

അതെ സമയം ഖത്തറിലെ മുഴുവന്‍ ബാങ്കുകളുടെയും പെരുന്നാള്‍ അവധി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെയാണ് അവധി. ഓഗസ്റ്റ് പതിനാല് ബുധന്‍ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഖത്തറിലെ മറ്റ് പൊതു സ്ഥാപനങ്ങള്‍ക്ക് വ്യാഴം വരെ അവധിയാണ്.