LiveTV

Live

Qatar

ഖത്തര്‍ അമീര്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും

വരുന്ന ചൊവ്വാഴ്ച്ച വൈറ്റ് ഹൌസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഉപരോധമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

ഖത്തര്‍ അമീര്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. വരുന്ന ചൊവ്വാഴ്ച്ച വൈറ്റ് ഹൌസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഉപരോധമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

വരുന്ന തിങ്കാഴ്ച്ചയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ അമേരിക്കന്‍ പര്യടനത്തിന് തുടക്കമാവുക. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഭരണരംഗത്തെയും അമേരിക്കന്‍ കോണ്‍ഗ്രസിലെയും ഉന്നത നേതാക്കളുമായി അമീര്‍ കൂടിക്കാഴ്ച്ച നടത്തും.

‌വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലനില്‍ക്കുന്ന തന്ത്രപരമായ സഹകരണം വികസിപ്പിക്കുന്നതിനും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്യും

പ്രതിരോധം, ഊര്‍ജ്ജം, നിക്ഷേപം, വ്യോമഗതാഗതം തുടങ്ങി മേഖലകളില്‍ നിര്‍ണായക കരാറുകളിലും ധാരണകളിലും ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ ഒപ്പുവെയ്ക്കും.

‌ഖത്തറിലുള്ള അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തിനായി മികച്ച സൌകര്യങ്ങളാണ് ഖത്തര്‍ നല്‍കുന്നത്. കയറ്റുമതി മേഖലയിലും വാണിജ്യരംഗത്തും അമേരിക്കയുമായി ഖത്തര്‍ നല്ലബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.

അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ അമേരിക്കയെ ആശ്രയിക്കുന്ന പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

നിരവധി അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് ദോഹ എജ്യുക്കേഷന്‍ സിറ്റിയില്‍ സെന്‍ററുകളുണ്ട്. ഇതിനെല്ലാം പുറമെ വ്യോമഗതാഗതം, സിവില്‍ ഏവിയേഷന്‍ സുരക്ഷ, പരസ്പര നിക്ഷേപം തുടങ്ങി മേഖലകളിലെല്ലാം നിലനില്‍ക്കുന്ന സഹകരണം ശക്തിപ്പെടുന്നതിന്‍റെ ആവശ്യകതയും കൂടിക്കാഴ്ചച്കളില്‍ ചര്‍ച്ചയാകും

വാണിജ്യ മേഖലയില്‍ ഉൾപ്പെടെ നിരവധി പുതിയ കരാറുകൾ ഉണ്ടാകുമെന്നു ആഭ്യന്തര മേഖലാ രാഷ്ട്രീയ വിഷയങ്ങളില്‍ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും ഖത്തറിലെ അമേരിക്കന്‍ ചീഫ് ഓഫ് മിഷനും ചാര്‍ജ്ജ് ഡി അഫയേഴ്സുമായ വില്യം ഗ്രാന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഖത്തര്‍ അമീര് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.