LiveTV

Live

Qatar

അറബ് ലീഗ് സമ്മേളനത്തിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി

അംഗരാജ്യങ്ങള്‍ ഐക്യപ്പെടുകയാണെങ്കില്‍ വെല്ലുവിളികളെ അതിജീവിക്കാനാകുമെന്ന് കുവൈത്ത് അമീര്‍

അറബ് ലീഗ് സമ്മേളനത്തിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി

അറബ് ലീഗ് സമ്മേളനത്തില്‍ കൈകൊണ്ട തീരുമാനങ്ങളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. സമ്മേളന തീരുമാനങ്ങള്‍ ഗള്‍ഫ് മേഖലയ്ക്കാകെ ഗുണം ചെയ്യുമെന്ന് അമീര്‍ വ്യക്തമാക്കി. തുനീഷ്യയില്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് അമീര്‍ നന്ദി പറഞ്ഞു.

ഗോലാന്‍ കുന്നുകളെ ഇസ്രായേലിന്‍റെ ഭാഗമായി അംഗീകരിച്ച യു.എസ് നടപടിയും ഫലസ്തീനികള്‍ക്കെതിരായി ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെയും അറബ് ലീഗ് സമ്മേളനം ശക്തമായ നിലപാടാണ് കൈക്കൊണ്ടത്.