അമേരിക്ക - താലിബാന് ചര്‍ച്ചക്ക് ദോഹയില്‍ സമാപനം
സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചതില്‍ അമേരിക്കയും താലിബാനും ഖത്തറിന് നന്ദിയര്‍പ്പിച്ചു

ദോഹയില്‍ നടന്ന അമേരിക്ക താലിബാന് സമാധാന ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്. പതിനാറ് ദിവസം നീണ്ട ചര്‍ച്ച ദോഹയില്‍ അവസാനിച്ചു. സമാധാന നീക്കങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചതില്‍ ഇരു രാജ്യങ്ങളും ഖത്തറിന് നന്ദി അറിയിച്ചു.
അമേരിക്ക താലിബാന് സമാധാന ചര്‍ച്ചകളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടത്തിനാണ് ദോഹയില്‍ പരിസമാപ്തിയായത്. നീണ്ട പതിനാറ് ദിവസം നീണ്ട ചര്‍ച്ച അവസാനിച്ചത് ആശാവഹമായ പുരോഗതിയോടെയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ഇരുവിഭാഗവും പിന്തുണച്ചിട്ടുണ്ട്.
അമേരിക്കന്‍ സൈന്യം അഫ്ഗാന് മണ്ണ് വിടുക, സഖ്യ സേനയ്ക്കെതിരായ താലിബാന് ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയായിരുന്നു ഇരുഭാഗങ്ങളില്‍ നിന്നുമുള്ള പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീര്‍പ്പിലെത്താന്‍ ചര്‍ച്ചയ്ക്കായിട്ടില്ല.
ചര്‍ച്ചയില്‍ പങ്കെടുത്ത താലിബാന് സംഘത്തെ രാഷ്ട്രീയകാര്യ തലവന്‍ മുല്ലാ അബ്ദുല്‍ ഗനി ബറദാറും അമേരിക്കന്‍ സംഘത്തെ പ്രത്യേക ദൂതന് സല്‍മായ് ഖലില്സാദുമാണ് നയിച്ചത്.
യുദ്ധമവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇരുവിഭാഗവും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഖലില്‍സാദ് ട്വിറ്ററില്‍ കുറിച്ചു. ശുഭാപ്തി വിശ്വാസത്തോടെയാണ് ഈ റൌണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതെന്നും ഖലില്‍സാദ് ട്വിറ്ററില്‍ കുറിച്ചു.
യു.എസ് താലിബാന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞാലുടന്‍ ആഭ്യന്തര സമാധാന നീക്കങ്ങള്‍ ആരംഭിക്കുമെന്നും ഖലീല്‍സാദ് ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ സേനയുമായി പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അഫ്ഗാന് സര്‍ക്കാരുമായി താലിബാന് ഇതുവരെ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല.
ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കിലും ഒരു കരാറിലും തങ്ങളിതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് താലിബാന് വക്താവ് സബീഹുള്ളാഹ് മുജാഹിദ് പറഞ്ഞു.
രാജ്യത്ത് പരിപൂര്‍ണ്ണ വെടിനിര്‍ത്തല്‍ സാധ്യമാകാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും താലിബാനുമായുള്ള തുറന്ന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവ് അറിയിച്ചു ഈ മാസം അവസാനം ചര്‍ച്ച പുനരാരംഭിച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു
സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചതില്‍ അമേരിക്കയും താലിബാനും ഖത്തറിന് നന്ദിയര്‍പ്പിച്ചു.
Adjust Story Font
16