LiveTV

Live

Qatar

ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം 

ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമായി പരിഗണിക്കുമെന്ന് പൊതുഗതാഗത വകുപ്പ്.

ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം 

ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമായി പരിഗണിക്കുമെന്ന് പൊതുഗതാഗത വകുപ്പ്. ഇത്തരം കുറ്റത്തിന് പിടിക്കപ്പെടുന്നവരെ പ്രോസിക്യൂഷന് കൈമാറി നിയമനടപടി സ്വീകരിക്കുമെന്നും പൊതുഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. രാജ്യത്ത് വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ശിക്ഷാനിയമങ്ങള്‍ കര്‍ശനമാക്കുന്നത്.

2007ലെ ഖത്തര്‍ ഗതാഗത നിയമത്തിന്റെ 29ാം അനുച്ഛേദമനുസരിച്ച് ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇത്തരം കുറ്റം ചെയ്ത് പിടിക്കപ്പെടുന്നവരെ ഉടന്‍ തന്നെ പ്രോസിക്യൂഷന് കൈമാറി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുഗതാഗത ഡയറക്ട്രേറ്റ് ലഫ്റ്റനന്റ് കേണര്‍ മുഹമ്മദ് രാഥി അല്‍ ഹാജിരി പറഞ്ഞു. ലൈസന്‍സില്ലാതെ വാഹനമോടിച്ചാലുള്ള അപകടങ്ങളും പരിഹാരവും എന്ന സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൗമാരക്കാരും യുവാക്കളുമാണ് രാജ്യത്ത് പ്രധാനമായും ലൈസന്‍സില്ലാതെയും അപകടകരമായും വാഹനമോടിക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. 12 മുതല്‍ പതിനേഴ് വയസ്സുള്ളവര്‍ക്കിടയില്‍ ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കേണല്‍ മുഹമ്മദ് രാഥി അല്‍ ഹാജിരി പറഞ്ഞു.

വാഹനാപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വ്യത്യസ്തങ്ങളായ ബോധവത്കരണ പരിപാടികളാണ് കഴിഞ്ഞ വര്‍ഷം ഗതാഗത വകുപ്പ് നടത്തിയത്.