LiveTV

Live

Qatar

ഖത്തറില്‍ പോയ വർഷം മികച്ച സേവനം കാഴ്ച വെച്ച മന്ത്രാലയം ആഭ്യന്തരമാണെന്ന് സർവേ

ഖത്തറില്‍ പോയ വർഷം മികച്ച സേവനം കാഴ്ച വെച്ച മന്ത്രാലയം ആഭ്യന്തരമാണെന്ന് സർവേ

ഖത്തറില്‍ പോയ വർഷം മികച്ച സേവനം കാഴ്ച വെച്ച മന്ത്രാലയം ആഭ്യന്തരമാണെന്ന് സർവേ. സാമൂഹിക ക്ഷേമ തൊഴില്‍മന്ത്രാലയം രണ്ടാമതും പൊതുമരാമത്ത് വിഭാഗം മൂന്നാമതുമെത്തി.

വിവിധ മന്ത്രാലയങ്ങളെ വെച്ച് അൽ റായയാണ് സര്‍വേ നടത്തിയത്. പൊതു ജനസേവനത്തിൽ നാൽപ്പത്തിനാല് ശതമാനം മാർക്ക് വാങ്ങി ആഭ്യന്തര മന്ത്രാലയം ഒന്നാമതെത്തി. പതിമൂന്ന് ശതമാനം നേടിയാണ് സാമൂഹിക ക്ഷേമ-തൊഴിൽ മന്ത്രാലയമാണ് രണ്ടാമത് എത്തിയത്. പൊതുമരാമത്ത് വിഭാഗമായ അശ്ഗാല് പതിനൊന്ന് ശതമാനം നേടി മൂന്നാമതെത്തിയപ്പോള്‍ മുൻസിപ്പൽ-പരിസ്ഥിതി മന്ത്രാലയം 9.9 ശതമാനവുമായി നാലാം സ്ഥാനത്തും ആരോഗ്യ മന്ത്രാലയം 8.8 ശതമാനവുമായി അഞ്ചാം സ്ഥാനത്തുമെത്തി. നിയമ മന്ത്രാലയം 7.7ശതമാനമാണ് മാർക്ക് നേടിയത്. എന്നാൽ വിദ്യാഭ്യാസ-കായിക വകുപ്പ് നേടിയത് 5.5ശതമാനം മാത്രമാണെന്ന് അഭിപ്രായ സർവേയിൽ വ്യക്തമാകുന്നു.

പൊതു ജനങ്ങളുമായി മികച്ച ബന്ധം തുടരുന്ന മന്ത്രാലയവും ആഭ്യന്തരം തന്നെ. നാൽപത്തഞ്ച് ശതമാനമാണ് ലഭിച്ചിരിക്കുന്ന പോയിൻറ്. പൊതു ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള മന്ത്രാലയം എന്ന നിലക്കാണ് ആഭ്യന്തര മന്ത്രാലയത്തിന് മികച്ച അംഗീകാരം ലഭിച്ചിരിക്കുന്നത്. മത്രാഷ് സംവിധാനം വലിയ മോതിലാണ് സ്വീകരിക്കപ്പട്ടത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ നിലവിൽ വന്ന സേവന കേന്ദ്രങ്ങളും ആഭ്യന്തര മന്ത്രാലയത്തിെൻറ സ്വീകാര്യത വർദ്ധിപ്പിക്കാൻ കാരണമായതായും സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.