LiveTV

Live

Qatar

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; ആഘോഷങ്ങളില്‍ പങ്കാളികളായി പ്രവാസികളും

ദോഹ കോര്‍ണിഷിലെ ദേശീയ ദിനാഘോഷ പരിപാടിയില്‍ അഭിവാദ്യം സ്വീകരിച്ച് അമീര്‍

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; ആഘോഷങ്ങളില്‍ പങ്കാളികളായി പ്രവാസികളും

പരമാധികാരത്തിന്‍റെയും ആത്മാഭിമാനത്തിന്റെയും മുദ്രാവാക്യങ്ങള്‍ മുഴക്കി ഖത്തര്‍ മറ്റൊരു ദേശീയ ദിനം കൂടി ആഘോഷിച്ചു. ദോഹ കോര്‍ണീഷില്‍ നടന്ന ദേശീയ ദിന പരേഡില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അഭിവാദ്യം സ്വീകരിച്ചു. വര്‍ണാഭമായ പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ഖത്തറില്‍ നടന്നുവരുന്നത്.

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; ആഘോഷങ്ങളില്‍ പങ്കാളികളായി പ്രവാസികളും

ഉപരോധം തീര്‍ത്ത വെല്ലുവിളികളെ അതിജീവിച്ച് ആത്മാഭിമാനത്തോടെ ഖത്തര്‍ മറ്റൊരു ദേശീയ ദിനം കൂടിയാഘോഷിച്ചു. രാജ്യത്തിന്‍റെ പ്രൗഡിയും കരുത്തും വിളിച്ചോതുന്ന തരത്തില്‍ ഒരുക്കിയ ദേശീയ ദിന പരേഡായിരുന്നു പ്രധാന ആകര്‍ഷണം. ദോഹ കോര്‍ണീഷില്‍ നടന്ന ചടങ്ങില്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അഭിവാദ്യം സ്വീകരിച്ചു. മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി, മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കരസേന, വ്യോമ സേന, നാവിക സേന തുടങ്ങി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു.

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; ആഘോഷങ്ങളില്‍ പങ്കാളികളായി പ്രവാസികളും

വ്യോമസേനയുടെ എയര്‍ ഷോ കാണികള്‍ക്ക് ഹരം പകര്‍ന്നു. സ്വദേശികളും വിദേശികളുമായി ആയിരിക്കണക്കിനാളുകളാണ് പരേഡ് വീക്ഷിക്കാനായി ദോഹ കോര്‍ണീഷില്‍ എത്തിയത്. പരേഡ് വീക്ഷിക്കാനായി ദോഹയുടെ വിവിധ ഭാഗങ്ങളിലായി വലിയ സ്ക്രീനുകളും ഒരുക്കിയിരുന്നു. വര്‍ണാഭമായ കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും ദേശീയ ദിനാഘോഷങ്ങള്‍ക്ക് പൊലിമ പകര്‍ന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് അര്‍ദ്ധരാത്രി വരെ ആഘോഷങ്ങള്‍ തുടരും. കനത്ത സുരക്ഷയിലായിരുന്നു ഇപ്രാവശ്യത്തെ ചടങ്ങുകള്‍.