LiveTV

Live

Qatar

പരാതികള്‍ അടിസ്ഥാനരഹിതം; യൂസുഫുല്‍ ഖറദാവിക്കെതിരായ അറസ്റ്റ് വാറണ്ട് ഇന്റര്‍പോള്‍ പിന്‍വലിച്ചു

രാഷ്ട്രീയ പകപോക്കിലിന് ഇന്‍റര്‍പോളിനെ ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്ന് ഏജന്‍സി വ്യക്തമാക്കി

പരാതികള്‍ അടിസ്ഥാനരഹിതം; യൂസുഫുല്‍ ഖറദാവിക്കെതിരായ അറസ്റ്റ് വാറണ്ട് ഇന്റര്‍പോള്‍ പിന്‍വലിച്ചു

അന്താരാഷ്ട്ര ഇസ്‍‍‍ലാമിക പണ്ഡിതസഭ മുന്‍ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ ഡോ. യൂസുഫുല്‍ ഖറദാവിക്കെതിരെ നിലനിന്നിരുന്ന അറസ്റ്റ് വാറണ്ട് ഇന്‍റര്‍പോള്‍ പിന്‍വലിച്ചു. ഖറദാവിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് ഈജിപ്തും ഇറാഖും ഉന്നയിച്ചതെന്ന് ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ടില്‍ വ്യാക്തമാക്കി.

പരാതികള്‍ അടിസ്ഥാനരഹിതം; യൂസുഫുല്‍ ഖറദാവിക്കെതിരായ അറസ്റ്റ് വാറണ്ട് ഇന്റര്‍പോള്‍ പിന്‍വലിച്ചു

ഭീകവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്ന് ആരോപിച്ച് 2010ലാണ് ഈജിപ്ത് സര്‍ക്കാര്‍ യൂസുഫുല്‍ ഖറളാവിക്കെതിരെ പരാതി നല്‍കിയിരുന്നത്. ഇതിന് പിന്നാലെ ഈജിപ്ത് കോടതി ഖറദാവിക്ക് അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. തങ്ങള്‍ക്കെതിരെ അല്‍ജസീറ ചാനലില്‍ ഖറളാവി പ്രസ്താവന നടത്തിയെന്ന പരാതിയുമായി ഇറാഖും ഇന്‍ര്‍പോളിനെ സമീപിച്ചു. ഇതെ തുടര്‍ന്നാണ് യൂസുഫുല്‍ ഖറളാവിക്കെതിരെ ഇന്‍റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

പരാതികള്‍ അടിസ്ഥാനരഹിതം; യൂസുഫുല്‍ ഖറദാവിക്കെതിരായ അറസ്റ്റ് വാറണ്ട് ഇന്റര്‍പോള്‍ പിന്‍വലിച്ചു

എന്നാല്‍ പരാതികളില്‍ കഴമ്പില്ലെന്ന് വ്യക്തമായതോടെയാണ് ഇന്‍റര്‍പോള്‍ വാറണ്ട് പിന്‍വലിച്ചത്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇന്‍റര്‍പോള്‍ വാറന്‍റ് പിന്‍വലിച്ച് ഉത്തരവിറക്കിയത്. രാഷ്ട്രീയ പകപോക്കിലിന് ഇന്‍റര്‍പോളിനെ ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും അന്താരാഷ്ട്ര ഏജന്‍സി വ്യക്തമാക്കി. ആരോപണം തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമാക്കാന്‍ ഇറാഖിനും സാധിച്ചിട്ടില്ലെന്ന് ഇന്‍റര്‍പോള്‍ അറിയിച്ചു.

ഖത്തര്‍ പൗരനായ ഡോ. യൂസുഫുല്‍ ഖറദാവിക്ക് ഇതോടെ ഇനി മുതല്‍ ലോകത്തെവിടെയും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയും. ലോക മുസ്ലിം പണ്ഡിത സഭയുടെ മുന്‍ പ്രസിഡന്‍റായ യൂസുഫല്‍ ഖറദാവി ലോകത്തെ പ്രഗത്ഭ പണ്ഡിതനും വാഗ്മിയും അധ്യാപകനും ഗ്രന്ഥകാരനുമാണ്.