LiveTV

Live

Qatar

ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഖത്തര്‍

ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഖത്തര്‍

ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നതായി ചില ഫ്രഞ്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്‍റെ അനുവാദം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് ദിനപത്രമായ ഐ 24 ഉം ഇസ്രായേല്‍ മാധ്യമമായ ജറുസലേം പോസ്റ്റുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗസ്സ മുനമ്പില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതി ഗസയിലെ ഖത്തര്‍ സ്ഥാനപതി മുന്നോട്ടുവെച്ചതായാണ് വാര്‍ത്ത.

ഗസ്സയിലെ ജനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും പലസ്തീന്‍റെ പുരോഗതിയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് സ്ഥാനപതി അല്‍ എമ്മാദിയെ ഉദ്ധരിച്ച് ഐ 24 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്‍റെ പൂര്‍ണ സമ്മതം കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ വന്‍ തോതിലുള്ള സഹായപദ്ധതികളാണ് ഇതിനകം ഖത്തര്‍ ഗസയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഗസയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത ആറ് മാസത്തേക്കുള്ള ശമ്പളം ഖത്തറാണ് നല്‍കുന്നത്. ഇതിന് പുറമെ വിദ്യാഭ്യാസ രംഗത്തും കോടികളുടെ പരിഷ്കകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നുണ്ട്.