ഒപെകിലെ അവസാന യോഗവും പൂര്‍ത്തിയാക്കി ഖത്തര്‍ പിന്‍വാങ്ങി
ജനുവരിയോടെ ഒപെകില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതോടെ ഖത്തറിന്റെ അവസാന ഒപെക് യോഗമായിരുന്നു വിയന്നയില്‍ നടന്നത്

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ അവസാന യോഗവും പൂര്‍ത്തിയാക്കി ഖത്തര്‍ പിന്‍വാങ്ങി. ജനുവരിയോടെ ഒപെകില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതോടെ ഖത്തറിന്റെ അവസാന ഒപെക് യോഗമായിരുന്നു വിയന്നയില്‍ നടന്നത്.
കഴിഞ്ഞ ദിവസമാണ് ഒപെക് കൂട്ടായ്മയിലെ അംഗത്വം അവസാനിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. പ്രകൃതി വാതക കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിന്മാറ്റമെന്ന് ഊര്‍ജ്ജ മന്ത്രി അറിയിച്ചിരുന്നു.
ജനുവരിയോടെയാണ് പിന്മാറ്റമെന്ന് അറിയിച്ചിരുന്നതിനാല്‍ ഒപെകില്‍ ഖത്തര്‍ പങ്കെടുക്കുന്ന അവസാന ഒപെക് യോഗമാണ് റിയാദില്‍ നടന്നത്. ഊര്‍ജ്ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ബിന്‍ ഷെരീദ അല്‍ കാഅബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അവസാന യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്.
യോഗത്തില്‍ കുവൈത്ത് എണ്ണ മന്ത്രി ബഖീത് അല്‍ റാഷിദി, ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റംഹി, ഇറാഖ് എണ്ണ മന്ത്രി തമീര്‍ അല്‍ ഗദ്ബന്, ഇറാന് ഊര്‍ജ്ജ് മന്ത്രി ബിജാന്‍ സങ്ഗനേഹ്, മലേഷ്യന്‍ സാമ്പത്തിക കാര്യ മന്ത്രി മുഹമ്മദ് അസ്മിന് അലി എന്നിവരുമായി അല്‍ കാഅബി കൂടിക്കാഴ്ച്ച നടത്തി. ഒപെക് സെക്രട്ടറി ജനറലിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
Adjust Story Font
16