LiveTV

Live

Qatar

സംയുക്ത സെെനിക അഭ്യാസത്തിനായി അമേരിക്കന്‍ യുദ്ധ കപ്പല്‍ ദോഹയിലെത്തി

തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംയുക്ത നാവിക പരിശീലനത്തില്‍ ആസൂത്രണം ചെയ്യപ്പെടുക. കൂടാതെ മേഖലയുടെ സുരക്ഷ, കടല്‍മാര്‍ഗമുള്ള വ്യാപാരം തുടങ്ങിയവയിലുള്ള നയതന്ത്ര ചര്‍ച്ചകളും നടക്കും.

സംയുക്ത സെെനിക അഭ്യാസത്തിനായി അമേരിക്കന്‍ യുദ്ധ കപ്പല്‍ ദോഹയിലെത്തി

സംയുക്ത സൈനിക പരിശീലനത്തിനായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ ദോഹയിലെത്തി. തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലനവും മേഖലയുടെ സുരക്ഷാ നിരീക്ഷണവുമാണ് കപ്പലിന്‍റെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഖത്തര്‍-അമേരിക്ക സംയുക്ത നാവിക സേനാ പരിശീലനത്തിനായാണ് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ‘എസ്സെക്സ്’ ദോഹയിലെത്തിയത്. ഖത്തറില്‍ ഇന്നുവരെ എത്തിച്ചേര്‍ന്നിട്ടുള്ള ഏറ്റവും വലിയ അമേരിക്കന്‍ യുദ്ധക്കപ്പലാണിത്.

തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംയുക്ത നാവിക പരിശീലനത്തില്‍ ആസൂത്രണം ചെയ്യപ്പെടുക. കൂടാതെ മേഖലയുടെ സുരക്ഷ, കടല്‍മാര്‍ഗമുള്ള വ്യാപാരം തുടങ്ങിയവയിലുള്ള നയതന്ത്ര ചര്‍ച്ചകളും നടക്കും. ഖത്തറിലെ അമേരിക്കന്‍ എംബസി കാര്യകര്‍ത്താവ് വില്യം ഗ്രാന്‍ഡിന്‍റെയും ഖത്തര്‍ നാവിക കരസേനാ മേധാവികളുടെയും സാനിധ്യത്തില്‍ കപ്പലിനെ സ്വീകരിച്ചു.

ഖത്തറിനും അമേരിക്കക്കുമിടിയിലുള്ള സൈനികവും നയതന്ത്രപരവുമായ സഹകരണം ശക്തിപ്പെടുന്നുവെന്നതിനുള്ള തെളിവാണ് കപ്പലിന്‍റെ സന്ദര്‍ശനമെന്ന് വില്യം ഗ്രാന്‍ഡ് പറഞ്ഞു.

വ്യോമ കര സേനാ രംഗത്തും ഖത്തറും അമേരിക്കയും തമ്മില്‍ മികച്ച സഹകരണമാണ് നിലനില്‍ക്കുന്നത്. ഇതിന്‍റെ ഭാഗമായി ഖത്തറിലെ വ്യോമതാവളം വിപുലീകരിക്കാന്‍ നേരത്തെ അമേരിക്ക തീരുമാനിച്ചിരുന്നു.