LiveTV

Live

Qatar

ഒന്നിച്ചു പിറന്ന ഹമദും തമീമും ഇനി മുതല്‍ രണ്ടാണ്  

ഖത്തറില്‍ പിറന്ന ആദ്യ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി. ഖത്തറില്‍ ഇത്തരത്തില്‍ നടന്ന ആദ്യ ശസ്ത്രക്രിയയാണിത്.

 ഒന്നിച്ചു പിറന്ന ഹമദും തമീമും ഇനി മുതല്‍ രണ്ടാണ്  

ഖത്തറില്‍ പിറന്ന ആദ്യ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെ ടുത്തി. മാലി സ്വദേശികള്‍ക്ക് ജനിച്ച നാല് മാസം പ്രായമായ സയാമീസ് ഇരട്ടകളെയാണ് വിജയകരമായി സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ വേര്‍പെടുത്തിയത്. ഖത്തറില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്.

രണ്ടും കല്‍പ്പിച്ച് സിദ്ര മെഡിസിന്‍ ഹോസ്പിറ്റല്‍ സംഘം നടത്തിയ ശസ്ത്രക്രിയ വിജയമായതോടെ രാജ്യത്ത് ആദ്യമായി പിറന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി. ദോഹ സിദ്ര മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 150 ഓളം പേരടങ്ങുന്ന സംഘം ഒമ്പത് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് ഇരട്ടകളെ വേര്‍പ്പെടുത്തിയത്.

ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ദമ്പതികള്‍ക്കാണ് ഹമദ് ആശുപത്രിയില്‍ സയാമീസ് ഇരട്ടകള്‍ പിറന്നത്. നെഞ്ചിന് താഴെ മുതല്‍ അടിവയര്‍ വരെ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു ജനനം. ഒരു കരള്‍ മാത്രമാണ് രണ്ട് കുഞ്ഞുങ്ങള്‍ക്കുമുണ്ടായിരുന്നത്. ഈ കരള്‍ വേര്‍പ്പടുത്തലായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും വിഷമമേറിയ ഘട്ടമെന്ന് സര്‍ജറിക്ക് നേതൃത്വം നല്‍കിയ സിദ്രയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുള്ള അല്‍ കഅബി പറഞ്ഞു.

കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതിനാലാണ് ശസ്ത്രക്രിയ വിജയകരമാക്കാന്‍ കഴിഞ്ഞതെന്ന് സിദ്രയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അബ്ദുള്ള ഇ സറൂഖ് പറഞ്ഞു. ആരോഗ്യത്തോടെയരിക്കുന്ന കുഞ്ഞുങ്ങളെ ശേഷം നടന്ന വാര്‍ത്താസമ്മേളന വേദിയിലേക്കെത്തിച്ചു. സര്‍ജറിക്ക് നേതൃത്വം നല്‍കിയ വൈദ്യസംഘത്തിന് കുഞ്ഞുങ്ങളുടെ പിതാവ് മാലി സ്വദേശി നന്ദി പറഞ്ഞു. ഓപ്പറേഷനില്‍ പങ്കെടുത്ത മുഴുവന്‍ പേരും ചടങ്ങില്‍ അണിനിരന്നു.