LiveTV

Live

Qatar

പ്രകൃതി വാതക ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തര്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതി വാതക കയറ്റുമതിയില്‍ കുറവ് വന്നതും ഈ മേഖലയില്‍ ഖത്തറിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

പ്രകൃതി വാതക ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തര്‍

പ്രകൃതിവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് തീരുമാനം. പ്രതിവര്‍ഷം നൂറ്റിപ്പത്ത് ടണ്ണായി ഉല്‍പ്പാദനം കൂട്ടാനാണ് ഖത്തര്‍‌ പെട്രോളിയത്തിന്‍റെ നീക്കം.

ഇന്ത്യ ചൈന ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് പ്രകൃതിവാതക ഉദ്പാദനം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. നിലവില്‍ 77 ടണ്‍ പ്രകൃതി വാതകമാണ് ഓരോ വര്‍ഷവും ഖത്തര്‍ ഉദ്പാദിപ്പിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ഇത് 110 ടണ്ണായി കൂട്ടാനാണ് തീരുമാനമെന്ന് ഖത്തര്‍ പെട്രോളിയം സി.ഇ.ഒ സാദ് ശരീദ അല്‍ കഅബി അറിയിച്ചു.

പ്രകൃതി വാതക ഇറക്കുമതിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ ഖത്തറിനെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ അന്താരാഷ്ട്ര പ്രകൃതി വാതക കയറ്റുമതി സമ്മേളനത്തില്‍ നടപ്പുവര്‍ഷത്തെ ഏറ്റവും മികച്ച പ്രകൃതി വാതക കയറ്റുമതി രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണെന്നും സി.ഇ.ഒ പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതി വാതക കയറ്റുമതിയില്‍ കുറവ് വന്നതും ഈ മേഖലയില്‍ ഖത്തറിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.