LiveTV

Live

Qatar

ഗസയില്‍ ഖത്തര്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്കൂളിന്റെ തറക്കല്ലിട്ടു

5000 സ്ക്വയര്‍ വിസ്തൃതിതിയുള്ള സ്കൂളില്‍ 24 ക്ലാസ് മുറികളുള്‍പ്പെടെ 36 റൂമുകളുണ്ടാകും. ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് ഖത്തര്‍ നേരത്തെ യു.എന്നില്‍ പ്രഖ്യാപിച്ചിരുന്നു.

ഗസയില്‍ ഖത്തര്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്കൂളിന്റെ തറക്കല്ലിട്ടു

പലസ്തീനില ഗസയില്‍ പെണ്‍കുട്ടികള്‍ക്കായി ഖത്തര്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്കൂളിന് തറക്കല്ലിട്ടു. പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഖത്തര്‍ ചാരിറ്റിയാണ് സ്കൂള്‍ നിര്‍മ്മിക്കുന്നത്. ഗസയിലെ പെണ്‍കുട്ടികള്‍ക്കായാണ് ഖത്തര്‍ ചാരിറ്റി സ്കൂള്‍ നിര്‍മ്മിച്ചുനല്‍കുന്നത്.

അല്‍ ഷെയ്മിയ സെക്കന്‍ഡറി സ്കൂള്‍ എന്ന് പേരിട്ട സ്കൂള്‍ സ്ഥാപിക്കുന്നത് ഗസയിലെ ബെയ്ത് ലഹിയിലാണ്. പലസ്തീന്‍ വി‌ദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ഖത്തര്‍ ചാരിറ്റി പദ്ധതി നടപ്പാക്കുന്നത്. 504 മില്യണ്‍ ഖത്തര്‍ റിയാലാണ് പദ്ധതിയുടെ ചിലവ്.

ഗസയിലെ ഖത്തര്‍ ചാരിറ്റി ഡയറക്ടര്‍ മുഹമ്മദ് അബു ഹാലൂബ് ഗസ ഗവര്‍ണര്‍ സലാഹ് അബു വര്‍ദഹ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്കൂളിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.

5000 സ്ക്വയര്‍ വിസ്തൃതിതിയുള്ള സ്കൂളില്‍ 24 ക്ലാസ് മുറികളുള്‍പ്പെടെ 36 റൂമുകളുണ്ടാകും. ആധുനിക സൌകര്യങ്ങളോട് കൂടിയ ലബോറട്ടറികളും മറ്റ് സംവിധാനങ്ങളും സ്കൂളിലുണ്ടാകും. ഗസയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ചാരിറ്റി ഡയറക്ടര്‍ മുഹമ്മദ് ഹാലൂബ് പറഞ്ഞു. ഗസ മുനമ്പിലെ വിവിധ മേഖലകളില്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖളയില്‍ ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റ് ശ്ലാഘനീയമാണെന്ന് ഗസ സ്ട്രിപ്പ് ഗവര്‍ണര്‍ സലാഹ് അബു വര്‍ദഹ് പറഞ്ഞു.

പലസ്തീനിലെ ജനതയ്ക്ക് നല്‍കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഖത്തര്‍ ഭരണകൂടത്തോട് എക്കാലത്തും തങ്ങള്‍ കടപ്പെട്ടവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ഓടെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ ദിവസം യു.എന്നില്‍ പ്രഖ്യാപിച്ചിരുന്നു.