LiveTV

Live

Qatar

സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോളസമൂഹം ഉണരണമെന്ന് ഖത്തര്‍

സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോളസമൂഹം ഉണരണമെന്ന് ഖത്തര്‍

സിറിയയില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോളസമൂഹം ഉണരണമെന്ന് ഖത്തര്‍. യുഎന്‍ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ള മനുഷ്യാവകാശധ്വംസനങ്ങളില്‍ ഫലപ്രദമായ ഒരു നടപടിയുമുണ്ടാകാത്തത് ഖേദകരമാണെന്നും ഖത്തര്‍ ജനീവയിലെ യുഎന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. സിറിയയില്‍ സാധാരണജനങ്ങള‍് അനുഭവിക്കുന്ന ദുരിതത്തില്‍ യാതൊരു ഇടപെടലും ഉണ്ടാവുന്നിലെന്നാണ് ഖത്തറിന്‍റെ വിമര്‍ശം. ഇദ്ലിബില്‍ യുഎന്‍ ഇനിയും സൈന്യത്തെ ഇറക്കിയാല്‍ വലിയ പ്രത്യാഘാതങ്ങളായിരിക്കുമുണ്ടാവുകയെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരി യുഎന്‍ സഭയില്‍ പറഞ്ഞു. സൈനിക നടപടികള്‍ ശക്തമാകുന്ന പക്ഷം മൂന്ന് മില്യണ്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും. ഇതില്‍ ഒരു മില്യണ്‍ കുട്ടികളാണെന്ന കാര്യം യൂണിസെഫ് തന്നെ വ്യക്തമാക്കിയതാണ്

മനുഷ്യാവകാശങ്ങളെല്ലാം ധ്വംസിച്ചുകൊണ്ട് നടത്തുന്ന സൈനിക നടപടി കിരാതമാണ്. ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട അവശ്യ സേവനകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ തകര്‍ക്കപ്പെടുകയാണ്. ആശുപത്രികളും മറ്റ് മെഡിക്കല്‍ സേവനങ്ങളുമൊക്കെ അപര്യാപ്തമാകുന്നു. അന്യായമായി ആളുകളെ ജയിലലടക്കുന്നു. തടവറകളില്‍ നടക്കുന്നത് അന്യായമായ പീഡനങ്ങളാണ്. അന്താരാഷ്ടതലത്തില്‍ ഉണ്ടാക്കിയ സമാധാനനീക്കങ്ങളെല്ലാം പാളുകയാണ്. എന്തുകൊണ്ടാണ് സമാധാനകമ്മിറ്റികള്‍ ഇക്കാര്യത്തില്‍ പരാജയമാകുന്നത് അന്വേഷിക്കപ്പെടണ‌ം, ഇക്കാര്യത്തില്‍ ആഗോള ജനത ഉണരണമെന്നും പ്രതിഷേധങ്ങളുയരണമെന്നും അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരി പറഞ്ഞു.

സിറിയന്‍ വിഷയത്തില്‍ ശക്തമായ വിമര്‍ശങ്ങളുമായി നേരത്തെയും ഖത്തര്‍ രംഗത്ത് വന്നിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന ഗ്രാമങ്ങളില്‍ വീടുകള്‍ വെച്ചുനല്‍കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഖത്തര്‍