LiveTV

Live

Qatar

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ബൃഹദ് പദ്ധതികളുമായി ഖത്തര്‍

ലോകകപ്പ് നടക്കുന്ന 2022 ഓടെ രാജ്യത്തെ ഖരമാലിന്യങ്ങളുടെ 15 ശതമാനവും പുനരുല്പാദനം നടത്താനാണ് ഭരണകൂടത്തിന്‍റെ തീരുമാനം

 മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ബൃഹദ് പദ്ധതികളുമായി ഖത്തര്‍

മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗത്ത് ബൃഹദ് പദ്ധതികള്‍ക്കൊരുങ്ങി ഖത്തര്‍ ഭരണകൂടം. ലോകകപ്പ് നടക്കുന്ന 2022 ഓടെ രാജ്യത്തെ ഖരമാലിന്യങ്ങളുടെ 15 ശതമാനവും പുനരുല്പാദനം നടത്താനാണ് ഭരണകൂടത്തിന്‍റെ തീരുമാനം.

ലോകകപ്പുമായി ബന്ദപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലും ലോകകപ്പ് കഴിയുന്ന ഘട്ടത്തിലും വന്‍തോതിലുള്ള ഖരമാലിന്യമായിരിക്കും രൂപപ്പെടുക. ഇതിന്‍റെ സംസ്കരണത്തിനായി വലിയ പദ്ധതികള്‍ക്കാണ് ഭരണകൂടം രൂപം നല്‍കുന്നത്.

അടുത്ത നാല് വര്‍ഷം കൊണ്ട് അടിഞ്ഞുകൂടുന്ന ഖരമാലിന്യങ്ങള്‍ പുനചംക്രമണം നടത്തി ഉപയോഗിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്‍റെ തീരുമാനം. ഗ്ലാസ് പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, മെറ്റല്‍ വസ്തുക്കള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, ടെക്സ്റ്റയില്‍ ഉല്‍പ്പന്നങ്ങള്‍‌, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ തന്നെ പുനരുല്‍പാദനത്തിന് വിധേയമാക്കും.

സിമന്‍റ് കല്ല് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ രാജ്യത്തിനകത്തെ വിവിധ ക്വാറികളില്‍ ഉപയോഗിക്കാവുനന തരത്തില്‍ പുനചംക്രമണം നടത്തും. ജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കുന്നതിനുമായി പുതിയ നടപടികളുണ്ടാകും.

മിഷന്‍ 2030 ന്‍റെ ഭാഗമായി ഖത്തറിനെ പൂര്‍ണമായും മാലിന്യമമുക്തമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ ആഭ്യന്തര മാലിന്യ ഉദ്പപാദനം കുറവാണെന്നും അധികൃതര്‍ അറിയിച്ചു.