Top

പു​തു​ച്ചേ​രി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം

വി. ​നാ​രാ​യ​ണ​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ, ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഫെ​ബ്രു​വ​രി 22നു ​രാ​ജി​വ​ച്ചി​രു​ന്നു

MediaOne Logo

  • Updated:

    2021-02-25 14:31:26.0

Published:

25 Feb 2021 2:31 PM GMT

പു​തു​ച്ചേ​രി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം
X

പു​തു​ച്ചേ​രി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ നാ​രാ​യ​ണ സ്വാ​മി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തു​ച്ചേ​രി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

വി. ​നാ​രാ​യ​ണ​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ, ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഫെ​ബ്രു​വ​രി 22നു ​രാ​ജി​വ​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക അ​നു​മ​തി​യാ​യ​ത്.

എംഎൽഎമാർ തുടർച്ചയായി രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ വി.പി.ശിവകൊളുന്തു അറിയിച്ചു. പിന്നാലെ, മുഖ്യമന്ത്രി വി.നാരാണസ്വാമി ലഫ്റ്റനന്റ് ഗവർണർ ഡോ. തമിഴ്‌സൈ സൗന്ദർരാജനെക്കണ്ട് രാജി സമർപ്പിച്ചു. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.

TAGS :

Next Story