Top

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അറിയേണ്ടതെല്ലാം

കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക

MediaOne Logo

  • Updated:

    2021-02-26 13:16:06.0

Published:

26 Feb 2021 1:16 PM GMT

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അറിയേണ്ടതെല്ലാം
X

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

കേരളം

  • കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

  • ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്

  • മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും

  • മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും

  • മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും

  • മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും

  • പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 22

  • കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐ.പി.എസ്

  • പുഷ്‌പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും

  • കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും

  • ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ

  • പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം

  • ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും

  • കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതി

ബംഗാൾ

  • ബംഗാളിൽ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്

  • മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയ്യതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്

പുതുച്ചേരി

  • പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി

  • ഏപ്രിൽ ആറിന് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്

തമിഴ്‌നാട്

  • തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി

  • ഏപ്രിൽ ആറിന് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്

അസം

  • അസമിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ്

  • മാർച്ച് 27, ഏപ്രിൽ 1, 6 തിയ്യതികളിലാണ് അസമിൽ തെരഞ്ഞെടുപ്പ്

വോട്ടെണ്ണൽ

  • എല്ലായിടത്തും മെയ് രണ്ടിനാണ് വോട്ടെണ്ണൽ

  • റംസാൻ, ഹോളി, വിഷു, ബിഹു, ദുഃഖവെള്ളി എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്

  • തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നും

പ്രചരണം

  • പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം

  • വീട് കയറിയുള്ള പ്രചരണത്തിന് പരമാവധി അഞ്ച് പേർ

  • നിയന്ത്രണങ്ങളോടെ റോഡ് ഷോ നടത്താൻ അനുമതി

TAGS :

Next Story