LiveTV

Live

Politics

ബിഹാറിൽ മൂന്നാം മുന്നണികളുടെ ബഹളം; ലീഗും എസ്.ഡി.പി.ഐയും ഒരു കുടക്കീഴില്‍

മൂന്നാം മുന്നണികൾ സജീവമായി വോട്ടുപിടിക്കാനിറങ്ങിയാൽ നഷ്ടം മുഖ്യപ്രതിപക്ഷമായ മഹാസഖ്യത്തിനായിരിക്കുമെന്നാണ് സമീപകാല തെരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നത്.

ബിഹാറിൽ മൂന്നാം മുന്നണികളുടെ ബഹളം; ലീഗും എസ്.ഡി.പി.ഐയും ഒരു കുടക്കീഴില്‍

അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറിൽ മൂന്നാം മുന്നണികളുടെ ബഹളം. ഭരണകക്ഷിയായ എൻ.ഡി.എക്കും മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ -കോൺഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധനും (മഹാസഖ്യം) പുറമെ കുറഞ്ഞ് മൂന്ന് മുന്നണികളെങ്കിലും ഇത്തവണ മത്സര രംഗത്തുണ്ടാകും. കേരളത്തിൽ വിരുദ്ധചേരികളിലുള്ള കോൺഗ്രസും ഇടതുപാർട്ടികളും മഹാസഖ്യത്തിൽ ഒന്നിച്ച് അണിനിരക്കുമ്പോൽ മുസ്ലിം ലീഗും എസ്.ഡി.പി.എയും മൂന്നാം മുന്നണി സഖ്യത്തിൽ ഒന്നിക്കുന്നു എന്ന കൗതുകവുമുണ്ട്.

കേരളത്തിൽ വിരുദ്ധചേരികളിലുള്ള കോൺഗ്രസും ഇടതുപാർട്ടികളും മഹാസഖ്യത്തിൽ ഒന്നിച്ച് അണിനിരക്കുമ്പോൽ മുസ്ലിം ലീഗും എസ്.ഡി.പി.എയും മൂന്നാം മുന്നണി സഖ്യത്തിൽ ഒന്നിക്കുന്നു എന്ന കൗതുകവുമുണ്ട്.

നരേന്ദ്രമോദി സർക്കാറിൽ മന്ത്രിയായിരുന്ന ഉപേന്ദ്ര കുഷ്വഹ, മായാവതിയുടെ ബി.എസ്.പി, അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തുടങ്ങിയ പാർട്ടികൾ ചേർന്നു രൂപീകരിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു മുന്നണി. എൻ.ഡി.എയിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി, ശിവസേനക്കൊപ്പം ചേർന്ന് മറ്റൊരു മുന്നണി രൂപീകരിക്കുമെന്നും വാർത്തകളുണ്ട്.

243 സീറ്റുകളുള്ള അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. നവംബർ പത്തിന് ഫലപ്രഖ്യാപനമുണ്ടാകും. ശക്തമായ ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്ന സംസ്ഥാനത്ത് മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ പ്രവചനം. സീറ്റ് വിഭജനത്തിൽ ധാരണയായിക്കഴിഞ്ഞ മുന്നണിയിൽ ആർ.ജെ.ഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലും മത്സരിക്കും. സി.പി.ഐ.എം.എൽ, സി.പി.ഐ, സി.പി.എം എന്നീ പാർട്ടികൾക്ക് 29 സീറ്റാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 19 എണ്ണവും സി.പി.ഐ.എം.എല്ലിനാണ്. നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും (ജെ.ഡി.യു) ബി.ജെ.പിയും തമ്മിലുള്ള അസ്വാരസ്യം നിലനിൽക്കുന്ന എൻ.ഡി.എ മുന്നണിയിൽ തലവേദന തീർന്നിട്ടില്ല.

നേരിട്ടുള്ള പോരാട്ടം എൻ.ഡി.എയും മഹാസഖ്യവും തമ്മിലാണെങ്കിലും ഇത്തവണ മൂന്നാം മുന്നണി സഖ്യങ്ങൾ കുറച്ചധികം വോട്ടുപിടിക്കുമെന്നാണ് കരുതുന്നത്. ഇവയിൽ പപ്പു യാദവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം രൂപംകൊണ്ട പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് അലയൻസ് (പി.ഡി.എ) ദലിത്, ന്യൂനപക്ഷ വോട്ട്ബാങ്കിൽ സ്വാധീനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖർ ആസാദ് രാവണിന്റെ ആസാദ് സമാജ് പാർട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ ആഘഡി (വി.ബി.എ) എസ്.ഡി.പി.ഐ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ബഹുജൻ മുക്തി പാർട്ടി എന്നിവയാണ് മുന്നണിയിലെ കക്ഷികൾ. മുസ്ലിംകളും ആദിവാസികളും ദലിതുകളും ചേർന്നാൽ ബിഹാർ ജനസംഖ്യയുടെ 40 ശതമാനം വരുമെന്നും അവർ ഒന്നിച്ചു നിന്നാൽ നിതീഷ് കുമാർ സർക്കാറിനെയും കേന്ദ്രത്തിൽ മോദി സർക്കാറിനെയും താഴെയിറക്കാൻ കഴിയുമെന്നും പ്രകാശ് അംബേദ്കർ പറയുന്നു.

മുസ്ലിംകളും ആദിവാസികളും ദലിതുകളും ചേർന്നാൽ ബിഹാർ ജനസംഖ്യയുടെ 40 ശതമാനം വരുമെന്നും അവർ ഒന്നിച്ചു നിന്നാൽ നിതീഷ് കുമാർ സർക്കാറിനെയും കേന്ദ്രത്തിൽ മോദി സർക്കാറിനെയും താഴെയിറക്കാൻ കഴിയുമെന്നും പ്രകാശ് അംബേദ്കർ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം മുസ്ലിം ലീഗ് ദേശീയ നേതൃത്വം ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിൽ നയീം അഖ്തറിന്റെ നേതൃത്വത്തിലുള്ള ബിഹാർ ഘടകം എസ്.ഡി.പി.ഐ കൂടി ഭാഗമായ മുന്നണിയിൽ ചേരാനുള്ള തീരുമാനം സ്വന്തം നിലയ്ക്ക് കൈക്കൊള്ളുകയായിരുന്നു എന്നാണ് വിവരം. ഇതിനെതിരെ ദേശീയ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മുന്നണിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് നേതൃത്വം ബിഹാർ ഘടകത്തിന് കത്തുനൽകി. എന്നാൽ, മത്സരിക്കാൻ സീറ്റ് ലഭിക്കുകയാണെങ്കിൽ മുന്നണിയിൽ തുടരാൻ തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം എന്നാണറിയുന്നത്.

ബിഹാറിൽ മൂന്നാം മുന്നണികളുടെ ബഹളം; ലീഗും എസ്.ഡി.പി.ഐയും ഒരു കുടക്കീഴില്‍
ഇംതിയാസ് പാഷ / ട്വിറ്റർ

2013-ൽ അന്നത്തെ ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദിന്റെ അധ്യക്ഷതയിൽ പട്‌നയിൽ ചേർന്ന യോഗത്തിൽ നിലവിൽവന്ന മുസ്ലിം ലീഗ് ബിഹാർ ഘടകത്തിന് സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മുന്നണിയിൽ മത്സരിക്കാൻ കഴിഞ്ഞാൽ അത് നേട്ടമായിരിക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം പി.ഡി.എയിൽ ചേർന്നിരിക്കുന്നത്. മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാവുകയും ശ്രദ്ധേയമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്താൽ ദേശീയ നേതൃത്വത്തെ അനുനയിപ്പിക്കാൻ കഴിയുമെന്ന് ലീഗ് ബിഹാർ ഘടകം കണക്കുകൂട്ടുന്നു.

ബിഹാറിൽ മൂന്നാം മുന്നണികളുടെ ബഹളം; ലീഗും എസ്.ഡി.പി.ഐയും ഒരു കുടക്കീഴില്‍
മുൻ.എം.പി ദേവേന്ദ്ര പ്രസാദ് യാദവും അസദുദ്ദീൻ ഉവൈസിയും ചേർന്ന് യുനൈറ്റഡ് ഡെമോക്രാറ്റിക് സെക്യുലർ അലയൻസ് എന്നൊരു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും ഉപേന്ദ്ര കുഷ്‌വഹയുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേരുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒന്നിച്ചുനിന്ന് പോരാടുകയും ഒരംഗത്തെ പാർലമെന്റിലെത്തിക്കുകയും ചെയ്ത പ്രകാശ് അംബേദ്കറിന്റെയും അസദുദ്ദീൻ ഉവൈസിയുടെയും പാർട്ടികൾ ബിഹാറിൽ വ്യത്യസ്ത മുന്നണികളിലാണ് ജനവിധി തേടുന്നത്. നേരത്തെ, മുൻ.എം.പി ദേവേന്ദ്ര പ്രസാദ് യാദവും അസദുദ്ദീൻ ഉവൈസിയും ചേർന്ന് യുനൈറ്റഡ് ഡെമോക്രാറ്റിക് സെക്യുലർ അലയൻസ് എന്നൊരു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും ഉപേന്ദ്ര കുഷ്‌വഹയുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേരുകയായിരുന്നു. മായാവതി കൂടി നേതൃനിരയിലുള്ള മുന്നണിയുടെയും ലക്ഷ്യം ദലിത് ബഹുജൻ - മുസ്ലിം വോട്ടുകളാണ്.

മൂന്നാം മുന്നണികൾ സജീവമായി വോട്ടുപിടിക്കാനിറങ്ങിയാൽ നഷ്ടം മുഖ്യപ്രതിപക്ഷമായ മഹാസഖ്യത്തിനായിരിക്കുമെന്നാണ് സമീപകാല തെരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നത്. പരമ്പരാഗത പിന്നാക്ക - ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും ആർ.ജെ.ഡിക്കും നിർണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ വി.ബി.എ - എ.ഐ.എം.ഐ.എം സഖ്യം കുറഞ്ഞത് പത്ത് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ് - എൻ.സി.പി മുന്നണിയിലെ സ്ഥാനാർത്ഥികളുടെ പരാജയത്തിന് കാരണമായിരുന്നു.