LiveTV

Live

Politics

ടിപ്പു ചരിത്രം ഒഴിവാക്കാനൊരുങ്ങി യദിയൂരപ്പ

വീര യോദ്ധാവിന്റെ പരിവേശമാണ് പലരും ടിപ്പുവിന് നാളിതു വരെ നല്‍കിപ്പോരുന്നത്.

ടിപ്പു ചരിത്രം  ഒഴിവാക്കാനൊരുങ്ങി യദിയൂരപ്പ

പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരി ടിപ്പു സുല്‍ത്താനെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ. കൊടകില്‍ നിന്നുള്ള എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന സാഹസത്തിനു മുതിരുന്നത്. അതേ സമയം, ജനമനസ്സുകളില്‍ നിന്നും ടിപ്പുവിന്റെ ധീരതയെ മായ്ച്ചു കളയാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നവംബര്‍ പത്താണ് ടിപ്പുവിന്റെ ജന്മദിനമായി പരിഗണിക്കുന്നത്. എന്നാല്‍ യാതൊരു വിധ ആഘോഷങ്ങളും ഉണ്ടായിരിക്കില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.

മൈസൂര്‍ സിംഹമെന്ന് വിളിപ്പേരുള്ള ടിപ്പുവിനെ ഒരു വിഭജന ഭരണാധികാരിയും, സ്വേച്ഛാധിപതിയുമായാണ് ബി.ജെ.പി കാണുന്നത് പ്രത്യേകിച്ച് കൊടകില്‍. എന്നാല്‍ ഒരു വീര യോദ്ധാവിന്റെ പരിവേശമാണ് പലരും ടിപ്പുവിന് നാളിതുവരെ നല്‍കിപ്പോരുന്നത്.

ടിപ്പു ചരിത്രം  ഒഴിവാക്കാനൊരുങ്ങി യദിയൂരപ്പ

മാത്രമല്ല, 2015 ല്‍ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അദ്ദേഹത്തെ സ്വതന്ത്ര്യ സമര പോരാളിയായി പരിഗണിച്ച് സംസ്ഥാനത്തുടനീളം വിപുലമായി ടിപ്പു ജയന്തി ആഘോഷിച്ചിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം വരിച്ച യോദ്ധാവും യുദ്ധക്കളത്തില്‍ ആദ്യമായി റോക്കറ്റ് വികസിപ്പിച്ച് ഉപയോഗിച്ച യുദ്ധതന്ത്ര്യജ്ഞനുമാണ് ടിപ്പുവെന്ന് സിദ്ധരാമയ്യ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസംഗിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ടിപ്പു ചരിത്രം  ഒഴിവാക്കാനൊരുങ്ങി യദിയൂരപ്പ

ടിപ്പു ജയന്തി തങ്ങള്‍ ആഘോഷിക്കില്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്ന് പോലും ടിപ്പുവിനെ സംബന്ധിച്ചുള്ള ചരിത്ര രേഖകള്‍ നീക്കം ചെയ്യാന്‍ പോവുകയാണെന്നുമാണ് യദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. ടിപ്പുവിനെ ഒരു സ്വതന്ത്ര്യ പോരാളിയായി കാണുന്നില്ലേ എന്ന ചോദ്യത്തിന് ഞാനതിനോട് യോജിക്കുന്നില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

മഡിക്കേരി എം‌.എൽ‌.എ അപ്പാച്ചു രഞ്ജനാണ് ടിപ്പു സുൽത്താനെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചത്.