Top

പെട്രോള്‍ പമ്പുകളിലെ മോദി ചിത്രങ്ങള്‍ നീക്കണം; ഉത്തരവിട്ട് തെര. കമ്മിഷന്‍

ഇത്തരം പോസ്റ്ററുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധം

MediaOne Logo

  • Updated:

    2021-03-04 06:17:20.0

Published:

4 March 2021 6:17 AM GMT

പെട്രോള്‍ പമ്പുകളിലെ മോദി ചിത്രങ്ങള്‍ നീക്കണം; ഉത്തരവിട്ട് തെര. കമ്മിഷന്‍
X

കൊൽക്കത്ത: പെട്രോൾ പമ്പുകളിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ 72 മണിക്കൂറിനകം നീക്കം ചെയ്യാൻ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം.

പ്രധാനമന്ത്രിയുടെ ഇത്തരം പോസ്റ്ററുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻറെ ഉത്തരവ്. നേരത്തെ ഇതു സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതൽ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

മാർച്ച് 27 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കുന്ന രീതിയിൽ എട്ടു ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക.

TAGS :
Next Story