നേമത്ത് ബി.ജെ.പി യെ നേരിടുന്നത് എൽ.ഡി.എഫ്, കോൺഗ്രസ് പറയുന്നത് ആരെങ്കിലും മുഖവിലക്കെടുക്കുമോ? മുഖ്യമന്ത്രി
നേമത്തെ മുൻ കാല വോട്ടിംഗ് കണക്കുകൾ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനുള്ള മറുപടി തുടങ്ങിയത്.

നേമത്തെ മുൻ നിർത്തിയുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉയർന്ന വിലക്ക് നേതാക്കളെ വിൽക്കാനാകുമെന്നു അന്വേഷിക്കുന്ന കോൺഗ്രസാണോ ബി.ജെ.പി യെ എതിരുടുന്നതെന്നു അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പറയുന്ന കാര്യം ആരും മുഖവിലക്കെടുക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേമത്തെ മുൻ കാല വോട്ടിംഗ് കണക്കുകൾ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനുള്ള മറുപടി തുടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേമത്തു താമര വിരിയിക്കാൻ അവസരമൊരുക്കിയത് കോൺഗ്രസ് ആണ്. ആ തെറ്റ് ഏറ്റു പറയാൻ കോൺഗ്രസ് തയ്യാറുണ്ടോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നേമത്ത് ബി.ജെ.പി യെ എതിരുടുന്നത് എൽ.ഡി.എഫാണ്. കോൺഗ്രസ് പറയുന്നത് ആരെങ്കിലും മുഖവിലക്കെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കത്വ പെൺകുട്ടിയുടെ പേരിൽ നടന്ന പണപ്പിരിവിന്റെ കഥ നാട്ടുകാർക്കറിയാം. ലീഗിന്റെയും കോൺഗ്രസിന്റെയും അണികൾക്ക് ഇതിലെല്ലാം അതൃപ്തി ഉണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയാകുമെന്നും പിണറായി പറഞ്ഞു.
Adjust Story Font
16